യാത്ര..

image

യാത്രകൾ എന്നും ആദ്യാവസാനമുള്ളതായിരുന്നു ..ലക്ഷ്യ സ്ഥാനത്തേക്ക് കണക്കു കൂട്ടിയുള്ളത് ..!! ചില യാത്രകൾ അനുഭവങ്ങളായി മാറും .എന്നെ സംബന്ധിച്ചിടത്തോളം യാത്രകൾ മിക്കവാറും കോളേജിലേക്കും തിരിച്ചു വീട്ടിലേക്കും ഉള്ളതായിരുന്നു .കൃത്യമായി കണക്കു കൂട്ടിയുള്ള യാത്രകൾ ..രാവിലെ 3 ബസ്‌ മാറിക്കേറി കോളേജ് എത്തും ..തിരിച്ചു വരുമ്പോ പയ്യന്നൂരിൽ നിന്ന് നാട്ടിലേക്കുള്ള ബസിൽ ഉറക്കം പതിവായിരുന്നു ..അതിൽ സ്ഥിരം കാണുന്ന മുഖങ്ങളും …!! ഇടതു ഭാഗത്തെ നാലാമത്തെ “വിന്ഡോ” സീറ്റ്‌ ..അവിടെ വായ ടവൽ കൊണ്ട് മൂടിക്കെട്ടി ഒരുതരം സുഖനിദ്രയാണ് ..
അങ്ങനെയിരിക്കെ ഈയിടെ വയസ്സായ ഒരു മനുഷ്യൻ എന്റ്റെ തൊട്ടടുത്ത്‌ വന്ന് ഇരുന്നു ..ഒരു എണ്‍പത് വയസ്സെങ്കിലും പ്രായം തോന്നും .. ഇരുന്ന പാടെ പാതി അടഞ്ഞ കണ്ണുകളോടെ എന്നെ നോക്കി
“മോനെ ഇത് പഴയങ്ങാടിക്ക് പോവ്വോ ??“ ശബ്ദവും ശരീരവും അല്പം വിറയുണ്ടായിരുന്നു ..
ഞാൻ പോകുമെന്ന് കാണിച്ചു തലയാട്ടി ….. !! ഒരു മങ്ങിയ ചിരിയായിരുന്നു മറുപടി ..പല്ലൊന്നും മൊത്തമായിട്ടില്ല…
കണ്ടക്ടർ വന്നു.. “ഒരു ലാസ്റ്റ് ” ഞാൻ എന്ന്റെ കയ്യിലുണ്ടായിരുന്ന ഇരുപതു രൂപ നീട്ടി ടിക്കറ്റ്‌ വാങ്ങി .. എന്നിട്ടയാൾ വയസ്സായ മനുഷ്യന്റ്റെ നേരെ തിരിഞ്ഞു .. “ഏട്യാ പോണ്ടേ ??” ….മെല്ലെ എന്തോ മറുപടി വന്നു …കണ്ടക്ടർക്ക് മനസിലായിട്ടുണ്ടാവണം അയാള് ടിക്കറ്റ്‌ നീട്ടി “പത്തുർപ്യ നോട്ടെ …” …തരാമെന്നു അയാള് ആങ്ങ്യം കാണിച്ചു ..കണ്ടക്ടർ പോയപ്പോൾ അദ്ദേഹം തന്റ്റെ പാതി മങ്ങിയ മുഷിഞ്ഞ വെള്ള മുണ്ട് ചെറുതായി പൊക്കി ..ഉള്ളിലുള്ള ട്രൌസെറിൽ നിന്ന് പൈസയെടുക്കാനുള്ള ശ്രമമാണ് ..ഇടതു കയ്യിലൊരു ചെറിയ പോതിയുണ്ടായിരുന്നത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ..അന്ന് ഉറങ്ങാതെ അത്രയും സമയം അയാളെ നോക്കിയിരുന്നു പോയി .. “ഇതൊന്നു പിടിക്കോ …” എന്റ്റെ നേരെ തിരിഞ്ഞു ആ പൊതി നീട്ടി ..ഞാനത് വാങ്ങി .എന്തോ വിലപ്പെട്ടത്‌ ഏൽപ്പിച്ച ഭാവമുണ്ടായിരുന്നു അയാളുടെ മുഖത്ത് …..മൂപ്പര് കഷ്ട്ടപ്പെട്ടു പൈസ പുറത്തെടുത്തു ..ഒരു കേട്ട് നോട്ടുകൾ !!! ..അതീന്നു ഒരു അമ്പതു രൂപ വലിച്ചെടുത്തു ,കണ്ടക്ടറെ നോക്കി … “കിട്ടിയോ” കണ്ടക്ടർ ഒന്ന് പുഞ്ചിരിച്ചു ..എന്നിട്ട് ബാക്കി അയാള്ടെ കയ്യിൽ പിടിപ്പിച്ചു ..! വലതു കയ്യിൽ ആ പൈസ മുറുകെ പിടിച്ചു എന്നെ നോക്കി ചിരിച്ചു ..ഞാൻ ആ പൊതി തിരിച്ചു നല്കി ..
“ആരുല്ലേ കൂടെ ??” ഞാൻ ചോദിച്ചു …
എന്തോ തലയാട്ടി കാണിച്ചു …എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു …ഒന്നും വ്യക്തമായില്ല ..
ഹാ അതെന്തെങ്കിലുമാകട്ടെ എന്ന് കരുതി ഉറങ്ങാൻ തുടങ്ങിയപ്പോ കണ്ടക്ടർടെ ശബ്ദം .. “രണ്ടാള്ണ്ടാ..??” ഇത്തവണ ലേശം പരുക്കനായിരുന്നു ..
ഒന്നും പറഞ്ഞില്ല ..പക്ഷെ കൈ കൊണ്ട് മുന്നിലേക്ക് ചൂണ്ടി കാണിച്ചു തന്നു കയ്യിൽ ഒരു വല്യ പൊതിയും പിടിച്ചിരിക്കണ ഒരു വയസ്സി തള്ളയെ …ഭാര്യയായിരുന്നിരിക്കണം …
“ഒരു പത്തും കൂടെ കൊണ്ടാ ” എന്ന് പറഞ്ഞു കണ്ടക്ടർ ഒരു ടിക്കറ്റ്‌ കൂടെ മുറിച്ചു കൊടുത്തു .. ടിക്കറ്റ്‌ വാങ്ങി പൈസ കൊടുത്തു അയാള് കണ്ടക്ടറെ ദയനീയമായി ഒന്ന് നോക്കി ..
അയാള്ടെ മുഖത്ത് എന്തെന്നില്ലാത്ത ദുഖം നിഴലിക്കുന്നത് കാണാമായിരുന്നു ..എന്തായിരിക്കും എന്ന് ചിന്തിച്ച്ചിരിക്കുംബോഴാണ് .. “സ്ഥലെത്തി “എന്നും പറഞ്ഞു കണ്ടക്ടർ അയാളെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചത് …എഴുന്നേൽക്കുമ്പോൾ അയാളെന്നെ ഒന്ന് നോക്കി ..ഒരു ചെറിയ പുഞ്ചിരി നല്കി ഞാൻ അയാളെ യാത്രയാക്കി …ആ രണ്ടു പേരും അവിടെ ഇറങ്ങി ..ബസ്‌ പുറപ്പെട്ടു ..പക്ഷെ കണ്ണിൽ നിന്ന് മറയുന്നത് വരെ അവരെ നോക്കിയിരുന്നു …അത്രയും നേരം എന്റ്റെ തൊട്ടടുത്ത്‌ വിറയോടെ ഇരുന്ന ആ ശരീരം നടന്നകലുകയാണ് …ഒരു പക്ഷെ ഞാനിനി അയാളെ കണ്ടെന്നു വരില്ല …ബസിലിരുന്നു ഞാൻ അന്നുറങ്ങിയില്ല ,അയാളായിരുന്നു മനസ്സിൽ ..
ചിലപ്പോൾ അയാൾക്ക്‌ മക്കളില്ലാഞ്ഞിട്ടാകാം ..അല്ലെങ്കിൽ മക്കൾക്ക്‌ സമയമില്ലാഞ്ഞിട്ടാകാം ..എന്തൊക്കെ ആയിരുന്നാലും ഞാനും നീയും ഒരു കാലത്ത് ഇങ്ങനെയാകും
“ഈ യാത്ര അവസ്സാനിക്കുന്നിടത്ത് നിന്നെയും എന്നെയും കൈ പിടിച്ചിറക്കാൻ ആരെങ്കിലും ഉണ്ടാവാൻ നീയും ഞാനും ഇപ്പോഴെങ്കിലും ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു …. ”

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s