“ബാങ്കളൂർ ഡയറി”

കൊറച്ച് കാലമായിട്ടുളള ആഗ്രഹമായിരുന്നു “ബാംഗളൂർ” അത് തീർന്ന് കിട്ടി… ആൾക്കാരൊക്കെ പറയണ പോലെ ബാംഗളൂർ വലിയ ഉണ്ടയൊന്നുമല്ല…ആരെന്ത് പറഞ്ഞാലും മ്മടെ നാട് കയിഞ്ഞിട്ടേ ഉളളു ഇതൊക്കെ..
സുഹൃത്തിന്റെ ഇന്റ്റഗ്രേറ്റഡ് പി എച്ച് ഡി എന്റ്റ്രൻസ് എക്സാം സംബന്ധിച്ചുളള യാത്രയായിരുന്നു..
പഴയങ്ങാടീന്ന് ബസ് ഒക്കെ ബുക്ക് ചെയ്ത് വ്യാഴാഴ്ച്ച വൈകീട്ട് പുറപ്പെടുമ്പോ …ബാങ്കളൂർ തേങ്ങ്യാണ് മാങ്ങ്യാണ് എന്നൊക്കെ കരുതി ബസിൽ കേറി ഹെഡ്സെറ്റും ചെവിട്ടിൽ കുത്തിക്കേറ്റി ഇരിപ്പുറപ്പിച്ചു ..ബസിൽ ജയസൂര്യയുടെ “ലാൽ ബഹാദൂർ ശാസ്ത്രി” കളിക്കുന്നുണ്ടായിരുന്നു… ഇതിനും മാത്രം എന്താ ഞങ്ങളീ ട്രാവൽസ്കാരോട് ചെയ്തത്??
പിന്നൊന്നും ചിന്തിച്ചില്ല കൊറച്ച് കടലയും തിന്ന് വെളേളാം കുടിച്ചു ചെവിയിൽ പാട്ടു കുത്തിക്കേറ്റി.. സീറ്റിന്റെ ഗിയർ ഫോർത്തിലിട്ട് ചാരി കെടന്നു….മൈസൂരെത്തിയപ്പോ ഒന്നു പെടുക്കാനും ചായ കുടിക്കാനും ബസ് സൈഡാക്കി..നല്ല തണുപ്പുണ്ടായിരുന്നു…വേഗം വന്ന് അടുത്ത ഉറക്കത്തിനു തയ്യാറായി.. ബാങ്കളൂർ മാർക്കറ്റ് റോഡ് എത്തിയപ്പഴാ ഞെട്ടിയത്…
“ഐവാ …ബാങ്കളൂർ .. വാട്ട് എ റോക്കിങ്ങ് സിറ്റി…!!!”
പുല്ല്.. വരണ്ടായിരുന്നു…
ചിലയിടത്ത് ഓട്ടോക്കാർ ഞങ്ങളെ മാടി വിളിക്കുന്നു ..ഹിന്ദിയിൽ എവിടെയാ പോകണ്ടേന്ന് ചോദിക്കുന്നു..ചിലർ ആരോ ഏൽപ്പിച്ചതു പോലെ കൈ പിടിച്ചു കൊണ്ടുപോയേക്കുമോ ,എന്നു തോന്നിപ്പോവും …
ഒടുവിൽ ഒരു ബസ് സ്റ്റാൻഡിൽ എത്തി അവിടെ കോറച്ച് സമയം അലഞ്ഞു തിരിഞ്ഞു.. രണ്ടുമൂന്നു എലികളും പരക്കം പായുന്നുണ്ടായിരുന്നു…അവറ്റകളും ബാങ്കളൂരിൽ ആദ്യായിട്ടായിരിക്കണം…

അവസാനം ഒരു തമിഴനാണു പറഞ്ഞത് …ഉങ്ക ബസ് ഇങ്കെ വറമാട്ടേ’ന്ന് ..അങ്ങനെ അന്ത പക്കം പോയി ഉളള ഹിന്ദിയും ഇംഗ്ലീഷും കൊണ്ട് തെണ്ടി നടന്ന് ഞങ്ങക്ക് പോകാനുളള ബസ് കിട്ടി..ഒരു “ഡേ പാസ്സ്” വാങ്ങി യാത്ര തുടർന്നു.. അടുത്ത് ഇരിക്കുന്നവനോട് “ITI GATE” എന്ന് ഞാൻ രണ്ട് വട്ടം പറഞ്ഞു …അവനെന്തോ ചോദിച്ചു ..ഞാൻ പറഞ്ഞത് അവനും അവൻ പറഞ്ഞത് എനിക്കും മനസ്സിലായില്ലെന്ന് രണ്ടാൾക്കും മനസ്സിലായി… അങ്ങനെ ഞങ്ങടെ സ്റ്റോപ്പ് എത്തിയപ്പോ ഉറപ്പിക്കാൻ വേണ്ടി ഒരാളോട് ഉളള അരമുറി കന്നട കാച്ചി … “ഇദെ ഐ റ്റി ഐ ഗേറ്റ് ആ?”
“ആ എറങ്ങിക്കോ ഇതെന്നെ “ന്നു മറുപടി വന്നു … ഞാനാ മല്ലു അണ്ണനെ ദയനീയമായി നോക്കി … ഒരു ചമ്മിയ ചിരി കൊടുത്തു
അവിടെ സുഹൃത്ത് കാത്തു നിപ്പുണ്ടായിരുന്നു..കയ്യിലുണ്ടായിരുന്ന വെളളം കൊണ്ട് മുഖം കഴുകി ഒന്ന് ശ്വാസം വിട്ടു.. ഹോ…!!
നേരേ അവന്റെ റൂമിലെത്തി ഒരു കുളി പാസാക്കി ..ചെറ്യ ചുവയുണ്ടെങ്കിലും വെളളം വല്യ വൃത്തികേടില്ല…സമയം എട്ട് മണി കഴിഞ്ഞു …എക്സാം എഴുതാൻ വന്നവനു തെരക്കൊന്നും കാണുന്നില്ല ..ഒരു മാതിരി സ്കൂളു തുറന്ന ദിവസം തന്നെ പോകാനുളള ആ ഒരു മടി ഉണ്ടോന്നൊരു സംശയം…കുറച്ചൊന്ന് മന്ദത
തോന്നിയെങ്കിലും ഒരു വിധം കെട്ടിയെറങ്ങി….
ഇപ്പോ പേടി കുറഞ്ഞു,ബാങ്കളൂരുകാരൻ കൂടെയുണ്ട്…ബസ് പാസ് ഉളളതോണ്ട് ഒരുവിധം ലോക്കൽ ബസിലൊന്നും ടിക്കറ്റ് വേണ്ട…പിന്നെ ഒരാശ്വാസം നല്ല അടക്കോം ഒതുക്കോമില്ലാത്ത തരുണീമണികളാണ്..ആഹാ ..!!!
കറങ്ങിത്തിരിഞ്ഞ് ഒടുവിൽ എക്സാം സെന്റർ എത്തി… അതിന്റെ ഉളളിലേക്ക് അവനെ മാത്രം കടത്തി വിട്ടു.. വളരെ ലേറ്റ് ആയി എന്നറിയിച്ചു കൊണ്ട് വയറു ഗൂളു ഗുളു ആകാൻ തുടങ്ങി..വെശപ്പ് മാറ്റാൻ അടുത്തുളള കടയിൽ പോയി…മറ്റവനെ മദ്ധ്യസ്തനാക്കി കഴിക്കാൻ പൊങ്കൽ ഉണ്ടെന്ന് മനസ്സിലാക്കി. പൊങ്കലു തന്നെ ഓർഡർ ചെയ്തു..
..അവനു വേണ്ടാന്ന്
..ങേ??? വല്ല എടങ്ങേറും?? “അല്ല വേണ്ടാഞ്ഞിട്ടാ”ന്ന് പറഞ്ഞെങ്കിലും ഒരു ഉൾക്കിടിലം… പിന്നെ തമിഴ് നാട്ടിൽ ആയിരുന്നാപ്പോ അണ്ണൻ എവളോ പൊങ്കൽ സാപ്പ്ട്ട്ർക്ക് …ഇതൈ സാപ്പ്ടമാട്ടോമാ… പൊങ്കൽ വന്നു … ഇതെന്ത് പൊങ്കൽടെ??? മൊത്തം വെളളം കേറി നാശകോശമായ ഒരു ഐറ്റം.. സാമ്പാറുമില്ല….ചതിച്ചോ.,? പണി കിട്ട്വോ?? ഹാ പോട്ടെ വിശപ്പടങ്ങട്ടെ …നടുക്കണ്ടം തിന്നണമ്ന്നല്ലെ വെപ്പ്..!! അതൊരു വിധത്തിൽ കുത്തിക്കേറ്റി…പിന്നെ കുറച്ച് കഴിഞ്ഞപ്പോഴേക്കും എക്സാമിനു പോയവൻ തിരിച്ച് വന്നു … ഒന്നര മണിക്ക് റിസൾട്ട് വരുമെന്ന്…!! പാസ്സ് ആകുമെന്ന് യാതൊരു പ്രതീക്ഷയും ആ മുഖത്ത് ഞാൻ കണ്ടില്ല…അല്ല ആൺകുട്ടികൾ പൊതുവെ അങ്ങനെയാണ് ..അവനൊരു നീല കളർ ടോക്കൺ കാണിച്ചിട്ട് “എനിക്കിവിടെ ലഞ്ച് ഉണ്ട്”ന്ന് പറഞ്ഞു… ഇവന്റെ കൂടെ ഏത് മുടിഞ്ഞ നേരത്താണോ എറങ്ങിത്തിരിച്ചത്?? വീണ്ടും പോസ്റ്റ് ആയി…!!! ആളു പോയി മൃഷ്ടാനം വെട്ടിവിഴുങ്ങി വന്നു…ഞങ്ങളെ കാമ്പസിന്റെ ഉളളിലേക്ക് ക്ഷണിച്ചു… രാവിലെ കുറേ നോർത്ത് ഇൻഡ്യൻ സുന്ദരികളെ കണ്ടിരുന്നു ..അതു കൊണ്ട് തൽക്കാലം വയറു നിറക്കാതെ മനസ്സ് നിറക്കാന്നു കരുതി …ഇടതു കാലു വച്ച് കേറി…. ഒരു കാടു പോലെ സുന്ദരമായിരിക്കുന്നു ഉളളു മുഴുവൻ….അതിനിടയിൽ മോക്ഷം കിട്ടാതെ അഹല്യമാർ ഫോട്ടോയ്ക്ക് പോസ് കൊടുത്ത് നിൽക്കുന്നു…എല്ലാരും പരമാവധി മുഖത്ത് വാരി പുരട്ടി ഹലാക്കാക്കിയിട്ടുണ്ട്..മൊത്തത്തിൽ കൊളളാം ഒരു കൃത്രിമ മൊഞ്ചൊക്കെയിണ്ട്…ഞങ്ങളും കുറേയേറെ ഫോട്ടോയെടുത്തു….2 മണി കഴിഞ്ഞിട്ടും റിസൾട്ട് വന്നില്ല…വിശപ്പ് വന്നു…!! ക്ഷമ നശിച്ചു….ഒടുവിൽ വന്നപ്പോഴേക്കും മുടിഞ്ഞ തെരക്ക് …തരുണീ മണികളുടെ ഇടയിലൂടെ തിക്കി തിരക്കിക്കേറി… FAILED… വേഗം പോകാനുളള പുറപ്പാടായി…ഒരു മലയാളി പെൺകുട്ടി ഞങ്ങളെ നോക്കി ചിരിക്കുന്നു… ഞാൻ ചോദിചപ്പോ അതിനും കിട്ടിയില്ലാന്ന് പറഞ്ഞു… “ഭാഗ്യം” ഞമ്മടെ ചെക്കൻ ഒറ്റക്കായില്ല… തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തിയപ്പോ ഒരു മലയാളിയുടെ കട …ഒരു കുപ്പി തണുത്ത വെളളം വാങ്ങിക്കുടിച്ചു… പിന്നെ റൂമിനു താഴെ എത്തുന്നത് വരെ ഒരു ആന്തലായിരുന്നു…അവ്ടെ ഒരു ഹോട്ടലിൽ കേറി ഒരോ മസാല ദോശ തട്ടിക്കേറ്റി… രണ്ടു കുസ്ക്കയും പാർസൽ വാങ്ങി റൂമിലെത്തി …നെക്സ്റ്റ് മിനിറ്റിൽ കുസ്ക്കയും കാലി… പിന്നെ ഒന്നു മയങ്ങി…. 8 മണി ആയപ്പോ ഡിന്നറിനു വിളിച്ചു …ചോറും കോഴിക്കറിയും ഉണ്ടാക്കിയിട്ടുണ്ട്…പകുതി മയക്കത്തിൽ പോയി കഴിച്ചു ..വീണ്ടും കിടന്നു…!! അതിരാവിലെ എണീറ്റു മുന്തിരി വളളികൾ പൂത്തോ തളിർത്തോ എന്നു നോക്കാൻ അവിടെ ഒരു ചെടി പോലുമില്ലാത്തോണ്ട്…പോയി മൂത്രമൊഴിച്ച് വീണ്ടും കെടന്നു…ഒന്നൂടെ മയങ്ങി എണീറ്റപ്പോഴേക്കും സമയം പോയി..ഉടനെ കുളി പാസാക്കി…രാവിലെ “പ്രേമം” കാണാൻ പോകണം…നല്ല റിവ്യൂ ആയതോണ്ട് നാട്ടിൽ ടിക്കറ്റ് കിട്ടില്ലാന്ന് ഉറപ്പായി…
കുളിച്ചു വന്നപ്പോഴേക്കും മറ്റ് രണ്ട് പേരും കൂടി കോഴിക്കറി ഒന്നൂടെ വരട്ടി വെച്ചിട്ടുണ്ടായിരുന്നു..ഞാൻ പോയി ഒരു പാക്കറ്റ് ബ്രെഡ് വാങ്ങി വന്നപ്പോഴേക്കുംഅവനും കുളിച്ചു റെഡിയായി..ബാക്കിയുണ്ടായിരുന്ന കോഴിക്കറിയെ ബ്രെഡിൽ കേറ്റി വയറ്റിലാക്കി..ബാങ്കളൂരുകാരനോട് യാത്ര പറഞ്ഞിറങ്ങി..അവൻ പറഞ്ഞ പ്രകാരം നമ്പർ നോക്കി ബസിൽ കയറി “ഡേ പാസ്” എടുത്തു “ശിവജി നഗർ നു യെഷ്തു ദൂര ഇദെ” എന്നൊരാളോട് ചോദിച്ചു.. അത് കഴിഞ്ഞെന്ന് അയാളു പറഞ്ഞപ്പോ മനസിലായില്ലെങ്കിലും അയാക്കടെ മുഖം കണ്ടപ്പോ മനസിലായി… ഒടുവിൽ മജെസ്റ്റിക് എത്തി… അവ്ടെ നിന്ന് ശിവജി നഗർ ഹോഗുന്ന ബസ് തപ്പിപ്പിടിച്ചു…സങ്കീത് തീയറ്റർ എത്തിയപ്പോഴേക്കും സമയം അഞ്ച് മിനിറ്റ് വൈകി…ആളു കുറവായിരുന്നതോണ്ട് ടിക്കറ്റ് കിട്ടി…നല്ല പടം…!!! ഒരു കെട്ട ബർഗറും തിന്ന് പടം കണ്ട് തീർത്തു…അവിടന്നിറങ്ങി നേരെ KSRTC SUPER DELUXഇൽ രണ്ട് സീറ്റ് ബുക് ചെയ്ത് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ കാണാനിറങ്ങി… വൈകീട്ട് ഒരു നാലര മണിയോടെ അവിടെയെത്തി…ആൾക്കാരൊക്കെ വന്നു തുടങ്ങിയതേയുളളൂ… ഒരു കാര്യം പറയാണ്ട് വയ്യ… “ഇവിടെ സദാചാര പോലീസില്ല….ചുംബനസമരക്കാരും” എല്ലാവരും അവരവരുടെ സ്വകാര്യതയിൽ സന്തുഷ്ട്ടരാണ്….സ്വല്പം അതിരു കടന്നു എന്നു തോന്നിക്കുന്ന പ്രകടനങ്ങളൊന്നും കണ്ടില്ല…“ഞങ്ങളു ജീവിച്ചു പോയ്ക്കോട്ടെ” എന്നു പല കമിതാക്കളും ഞങ്ങളെ നോക്കി പറയുന്നുണ്ടായിരിക്കണം..ചിലരൊന്നും ഞങ്ങളെ മൈൻഡ് ചെയ്തില്ല…അതാ നല്ലത്…!! സൂര്യനസ്തമിക്കുന്നതിനു മുൻപ് പരമാവധി പടം പിടിച്ചു…വേഗം സ്‍‌‍‌‍ഥലം വിടണം…രാത്രി ആൾക്കാർ എത്തരക്കാരാണെന്നറിയില്ല…ബസ് സ്റ്റോപ്പിൽ പോയി മജെസ്റ്റിക് വെച്ചുപിടിച്ചു …അവ്ട്ന്നു സാറ്റലൈറ്റ്…അതെങ്ങനെയാണു സാറ്റലൈറ്റ് എന്ന് പേരു വന്നത്..ആവോ…ആരോടും ചോദിച്ചില്ല…9.30 നു ബസ് എത്തും …അതിനു മുമ്പ് പോയി അത്താഴം കഴിച്ചു…! ഉറങ്ങണം വീട്ടിലെത്തണം ….ബസ് എത്തി.. സീറ്റിൽ കേറി ഇരുന്ന് ഹെഡ്സെറ്റ് കുത്തിക്കേറ്റി പുറത്തേക്ക് നോക്കിയിരുന്നു….വന്നിറങ്ങിയതിനേക്കാൾ വൃത്തിയുളളതാണ് ഈ സ്‍‌‍‌‍ഥലം …ആദ്യം വന്നപ്പോ കണ്ട എലികളെയും കാണാനില്ല ..ഇവിടെ സ്ഥിരതാമസമാക്കികാണണം…ബസ് വിട്ടു… ഒഴിഞ്ഞ ബാങ്കളൂരിന്റെ തെരുവിലേക്ക് നോക്കി തൽക്കാലത്തേക്ക് യാത്ര പറഞ്ഞു..

image

image

image

image

image

image

Advertisements

ഒരു മഴക്കാലത്തിന്റെ ഓർമയ്ക്ക്..

image

മാട്ടൂൽ-മടക്കര പാലത്തിനു മേലെ ഇന്നലെ ഫോട്ടോ എടുക്കാൻ ഫ്രീക്കന്മാരെ കണ്ടില്ല…ചൂണ്ടക്കാരും സായാഹ്ന സവാരിക്കാരും എത്തിയില്ല…ഇന്നലെ മഴയുണ്ടായിരുന്നു…മഴ പേടിയല്ല …ആർക്കും നനയാൻ താല്പര്യമില്ല….വർഷം തുടങ്ങി..ഇനി ഈ പാലം ശൂന്യമായിരിക്കണം.. “ഞാനൊന്നു കുളിക്കട്ടെ ..നീയും വിട്ടോളീ..” എന്ന് സാക്ഷാൽ മടക്കര പാലം എന്നോട് പറഞ്ഞോ എന്തോ?? …നല്ലൊരു മഴക്കാലം നേർന്നു കൊണ്ട് ഞാനും നടന്നു….

“Struggle”

image

Give me a reason to smile,
Give me a reason to laugh,
If there is no reason to give…,
Give me a reason to die
Give me a chance to fly,
Give me a chance to shine,
If there is no chance to give..,
Give me a chance to die
Give me something to cheer,
Give me something to remember,
If there is nothing to give…,
Give me something to die

യാത്ര..

image

  യാത്രകൾ എന്നും ആദ്യാവസാനമുള്ളതായിരുന്നു ..ലക്ഷ്യ സ്ഥാനത്തേക്ക് കണക്കു കൂട്ടിയുള്ളത് ..!! ചില യാത്രകൾ അനുഭവങ്ങളായി മാറും .എന്നെ സംബന്ധിച്ചിടത്തോളം യാത്രകൾ മിക്കവാറും കോളേജിലേക്കും തിരിച്ചു വീട്ടിലേക്കും ഉള്ളതായിരുന്നു .കൃത്യമായി കണക്കു കൂട്ടിയുള്ള യാത്രകൾ ..രാവിലെ 3 ബസ്‌ മാറിക്കേറി കോളേജ് എത്തും ..തിരിച്ചു വരുമ്പോ പയ്യന്നൂരിൽ നിന്ന് നാട്ടിലേക്കുള്ള ബസിൽ ഉറക്കം പതിവായിരുന്നു ..അതിൽ സ്ഥിരം കാണുന്ന മുഖങ്ങളും …!! ഇടതു ഭാഗത്തെ നാലാമത്തെ “വിന്ഡോ” സീറ്റ്‌ ..അവിടെ വായ ടവൽ കൊണ്ട് മൂടിക്കെട്ടി ഒരുതരം സുഖനിദ്രയാണ് ..
         അങ്ങനെയിരിക്കെ ഈയിടെ വയസ്സായ ഒരു മനുഷ്യൻ എന്റ്റെ തൊട്ടടുത്ത്‌ വന്ന് ഇരുന്നു ..ഒരു എണ്‍പത് വയസ്സെങ്കിലും പ്രായം തോന്നും .. ഇരുന്ന പാടെ പാതി അടഞ്ഞ കണ്ണുകളോടെ എന്നെ നോക്കി
“മോനെ ഇത് പഴയങ്ങാടിക്ക് പോവ്വോ ??“ ശബ്ദവും ശരീരവും അല്പം വിറയുണ്ടായിരുന്നു ..
ഞാൻ പോകുമെന്ന് കാണിച്ചു തലയാട്ടി ….. !! ഒരു മങ്ങിയ ചിരിയായിരുന്നു മറുപടി ..പല്ലൊന്നും മൊത്തമായിട്ടില്ല…
    കണ്ടക്ടർ വന്നു.. “ഒരു ലാസ്റ്റ് ” ഞാൻ എന്ന്റെ കയ്യിലുണ്ടായിരുന്ന ഇരുപതു രൂപ നീട്ടി ടിക്കറ്റ്‌ വാങ്ങി .. എന്നിട്ടയാൾ വയസ്സായ മനുഷ്യന്റ്റെ നേരെ തിരിഞ്ഞു .. “ഏട്യാ പോണ്ടേ ??” ….മെല്ലെ എന്തോ മറുപടി വന്നു …കണ്ടക്ടർക്ക് മനസിലായിട്ടുണ്ടാവണം അയാള് ടിക്കറ്റ്‌ നീട്ടി “പത്തുർപ്യ നോട്ടെ …” …തരാമെന്നു അയാള് ആങ്ങ്യം കാണിച്ചു ..കണ്ടക്ടർ പോയപ്പോൾ അദ്ദേഹം തന്റ്റെ പാതി മങ്ങിയ മുഷിഞ്ഞ വെള്ള മുണ്ട് ചെറുതായി പൊക്കി ..ഉള്ളിലുള്ള ട്രൌസെറിൽ നിന്ന് പൈസയെടുക്കാനുള്ള ശ്രമമാണ് ..ഇടതു കയ്യിലൊരു ചെറിയ പോതിയുണ്ടായിരുന്നത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ..അന്ന് ഉറങ്ങാതെ അത്രയും സമയം അയാളെ നോക്കിയിരുന്നു പോയി .. “ഇതൊന്നു പിടിക്കോ …” എന്റ്റെ നേരെ തിരിഞ്ഞു ആ പൊതി നീട്ടി ..ഞാനത് വാങ്ങി .എന്തോ വിലപ്പെട്ടത്‌ ഏൽപ്പിച്ച ഭാവമുണ്ടായിരുന്നു അയാളുടെ മുഖത്ത് …..മൂപ്പര് കഷ്ട്ടപ്പെട്ടു പൈസ പുറത്തെടുത്തു ..ഒരു കേട്ട് നോട്ടുകൾ !!! ..അതീന്നു ഒരു അമ്പതു രൂപ വലിച്ചെടുത്തു ,കണ്ടക്ടറെ നോക്കി … “കിട്ടിയോ” കണ്ടക്ടർ ഒന്ന് പുഞ്ചിരിച്ചു ..എന്നിട്ട് ബാക്കി അയാള്ടെ കയ്യിൽ പിടിപ്പിച്ചു ..! വലതു കയ്യിൽ ആ പൈസ മുറുകെ പിടിച്ചു എന്നെ നോക്കി ചിരിച്ചു ..ഞാൻ ആ പൊതി തിരിച്ചു നല്കി ..
“ആരുല്ലേ കൂടെ ??” ഞാൻ ചോദിച്ചു …
എന്തോ തലയാട്ടി കാണിച്ചു …എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു …ഒന്നും വ്യക്തമായില്ല ..
ഹാ അതെന്തെങ്കിലുമാകട്ടെ എന്ന് കരുതി ഉറങ്ങാൻ തുടങ്ങിയപ്പോ കണ്ടക്ടർടെ ശബ്ദം .. “രണ്ടാള്ണ്ടാ..??” ഇത്തവണ ലേശം പരുക്കനായിരുന്നു ..
     ഒന്നും പറഞ്ഞില്ല ..പക്ഷെ കൈ കൊണ്ട് മുന്നിലേക്ക് ചൂണ്ടി കാണിച്ചു തന്നു കയ്യിൽ ഒരു വല്യ പൊതിയും പിടിച്ചിരിക്കണ ഒരു വയസ്സി തള്ളയെ …ഭാര്യയായിരുന്നിരിക്കണം …
“ഒരു പത്തും കൂടെ കൊണ്ടാ ” എന്ന് പറഞ്ഞു കണ്ടക്ടർ ഒരു ടിക്കറ്റ്‌ കൂടെ മുറിച്ചു കൊടുത്തു .. ടിക്കറ്റ്‌ വാങ്ങി പൈസ കൊടുത്തു അയാള് കണ്ടക്ടറെ ദയനീയമായി ഒന്ന് നോക്കി ..
അയാള്ടെ മുഖത്ത് എന്തെന്നില്ലാത്ത ദുഖം നിഴലിക്കുന്നത് കാണാമായിരുന്നു ..എന്തായിരിക്കും എന്ന് ചിന്തിച്ച്ചിരിക്കുംബോഴാണ് .. “സ്ഥലെത്തി “എന്നും പറഞ്ഞു കണ്ടക്ടർ അയാളെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചത് …എഴുന്നേൽക്കുമ്പോൾ അയാളെന്നെ ഒന്ന് നോക്കി ..ഒരു ചെറിയ പുഞ്ചിരി നല്കി ഞാൻ അയാളെ യാത്രയാക്കി …ആ രണ്ടു പേരും അവിടെ ഇറങ്ങി ..ബസ്‌ പുറപ്പെട്ടു ..പക്ഷെ കണ്ണിൽ നിന്ന് മറയുന്നത് വരെ അവരെ നോക്കിയിരുന്നു …അത്രയും നേരം എന്റ്റെ തൊട്ടടുത്ത്‌ വിറയോടെ ഇരുന്ന ആ ശരീരം നടന്നകലുകയാണ് …ഒരു പക്ഷെ ഞാനിനി അയാളെ കണ്ടെന്നു വരില്ല …ബസിലിരുന്നു ഞാൻ അന്നുറങ്ങിയില്ല ,അയാളായിരുന്നു മനസ്സിൽ ..
ചിലപ്പോൾ അയാൾക്ക്‌ മക്കളില്ലാഞ്ഞിട്ടാകാം ..അല്ലെങ്കിൽ മക്കൾക്ക്‌ സമയമില്ലാഞ്ഞിട്ടാകാം ..എന്തൊക്കെ ആയിരുന്നാലും ഞാനും നീയും ഒരു കാലത്ത് ഇങ്ങനെയാകും
“ഈ യാത്ര അവസ്സാനിക്കുന്നിടത്ത് നിന്നെയും എന്നെയും കൈ പിടിച്ചിറക്കാൻ ആരെങ്കിലും ഉണ്ടാവാൻ നീയും ഞാനും ഇപ്പോഴെങ്കിലും ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു …. ”

സദാചാരം അഥവാ കുത്തിക്കഴപ്പ്

എന്താണ് സദാചാരം ??
          
          ഇതൊരു തരം രോഗം അല്ലെങ്കിൽ കഴപ്പാണ്… ഒരു “കിട്ടാത്ത മുന്തിരി”.കൂടുതലായും സദാചാര ഇടപെടലുകൾ (moral policing) കണ്ടു വരുന്നത് ചിലരുടെ സ്വകാര്യതയിൽ കൈ കടത്തി കൊണ്ടാണ് ..തെറ്റുകൾ ചൂണ്ടി കാണിക്കുന്നതും, വേണ്ടി വന്നാൽ കൈകാര്യം ചെയ്യുന്നതും നല്ലത് .പക്ഷെ ഈയൊരു പ്രവണതയെ പലരും തങ്ങളുടെ കുശുംബ് അല്ലെങ്കിൽ വൈരാഗ്യം തീർക്കാൻ വേണ്ടി മുതലെടുക്കുമ്പോൾ ഇത് തീര്ത്തും അസഹനീയമാണ് ..ഇവിടെ പോലീസും നിയമവും പലപ്പോഴും ഇത്തരക്കാർ തന്നെയാകുന്നു ..
         സദാചാര വാദികൾ ഇത് വരെ ഒരു കുടുംബ വഴക്ക് തീർത്തതോ..സാമൂഹ്യ നന്മകൾ ചെയ്തതോ ആയിട്ട് അറിവില്ല ..അതൊക്കെ പോട്ടെ പൊതു സ്ഥലത്തെ സിഗരറ്റ് വലി നിര്ത്തിച്ച്ചോ ??,അതല്ലെങ്കി ഒരു കഞ്ചാവ് ലോബിയെ പിടിച്ചോ ?? ..കള്ള് കുടിച്ചു ഭാര്യേ തല്ലിയ ആളെ കൈകാര്യം ചെയ്തോ ?? പരസ്യമായി കൈക്കൂലി വാങ്ങുന്ന നിരവധി ആൾക്കാർ ,അതിലോരാളെയെങ്കിലും ചോദ്യം ചെയ്തോ ?? ഇല്ല …!!!! കാരണം ഇതൊന്നും നമ്മള്ക്ക് വല്യ ക്ഷീണം ഉണ്ടാക്കുന്നതല്ല എന്നൊരു ധാരണ അത്തരം സദാ ചാരന്മാർക്കുണ്ട് ..എപ്പഴാണ് സദാ ചാരൻ ഉണരുക ?? നിങ്ങൾ ആണുങ്ങൾ ഒരു പെണ്‍കുട്ടിയുടെ കൂടെ വെറുതെ ഒരു 10 മിനിറ്റ് നഗര മധ്യത്തിലൂടെ നടക്കൂ ..100 കണ്ണുകൾ നിങ്ങടെ പിന്നാലെ ഉണ്ടാകും …ഇത്തരം ടീമുകൾ പൊതുവെ ഒറ്റാം തടിയായി കാമം കടിച്ചമർത്തി നടക്കുന്നവരായിരിക്കും ..വിവരം എന്നത് മിക്കവാറും തൊട്ടു തീണ്ടീട്ടുണ്ടാവില്ല ..
            നമ്മുടെ നിയമ വ്യവസ്ഥകൾക്ക് അതീതമായി എന്തെങ്കിലും ചെയ്‌താൽ അത് തെറ്റാണ് ..പക്ഷെ നിന്നെ ബാധിക്കാത്ത എല്ലാ കാര്യത്തിലും നീ ആള്ക്കാരെ  കൈകാര്യം ചെയ്യുക എന്നത് തീര്ത്തും ശരിയല്ല ..അതിനിവിടെ പോലീസ് എന്നൊരു ഗ്രൂപ്പ് നിലവിലുണ്ട് ..അല്ലാതെ മോറൽ പോലീസ് ഇവിടെ വേണ്ട ..
ചുരുക്കി പറഞ്ഞാൽ
“ഒരാണും പെണ്ണും പരസ്പര സമ്മതത്തോടു കൂടി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് കിട്ടാത്ത മൂന്നാമനുണ്ടാകുന്ന ചൊറിച്ചില്‍ ആണ് ”സദാചാരം.“(കടപ്പാട് : ആരോ)
          പിൻ കുറിപ്പ് : ഇനി എന്നെ കടിച്ചു കീറരുത്…