“ഞാൻ”

1989ലെ ഒരു തണുത്ത ഡിസംബറിൽ ജനനo  ..ഒരു ദാശാബ്ദത്തിന്റ്റെ അന്ത്യത്തിൽ തുടങ്ങി ഒരു നൂറ്റാണ്ടിന്റ്റെ  ആരംഭത്തിലെത്തി നില്ക്കുമ്പോഴും …മനസ്സില് മായാതെ കിടക്കുന്ന ചില ഓർമ്മകൾ……………

എന്റ്റെ തൊണ്ണൂറുകളിലെ ബാല്യകാലം അത്ര കണ്ട് ഓർമയില്ലെങ്കിലും ചിലതൊക്കെ മനസ്സിലങ്ങനെ മായാതെ കിടക്കുന്നു ….വളരെ കഷ്ട്ടപ്പാട് നിറഞ്ഞ ഒരു ബാല്യം ….അമ്മ എന്റെ അനിയനെ പ്രസവിച്ച്തൊക്കെ ചെറിയ ഓർമയുണ്ട് …പണ്ടൊന്നും ദൃശ്യ മാധ്യമങ്ങൾ അത്ര സുലഭമല്ലായിരുന്നു ..ടി വി .ഉള്ളത് തന്നെ ഇവ്ടൊരു അഞ്ചാറു വീടുകളില് മാത്രമാണ് …അതോണ്ടോക്കെ തന്നെ പകല് മിക്കവാറും വല്ല കണ്ടത്തിലോ തോട്ടിലോ ആയിരിക്കും…അന്നൊക്കെ കാലില് മുഴുവൻ ചൊറിയൊക്കെ  ഉണ്ടായിരുന്നു …

…എന്റ്റെ സ്കൂൾ വിദ്യാഭ്യാസം വലിയ കുഴപ്പമില്ലായിരുന്നു …അന്നൊക്കെ നഴ്സറി ,പ്ലേ സ്കൂൾ എന്നൊക്കെ പറേണത് നമ്മടെ അങ്കണവാടി ആയിരുന്നു…ഒരു അഞ്ചാം ക്ലാസ്സ് വരെയൊക്കെ ക്ലാസ്സിൽ ടോപ്‌ പഠിത്തമായിരുന്നു …പിന്നീടങ്ങോട്ട് ഒരു തരം അലസതയും …..തട്ടിക്കൂട്ടി  ഏഴാം ക്ലാസ്സ്‌ കഴിഞ്ഞു ..

പിന്നീട് പഠിച്ചത് കോഴിക്കോട് സെൻറ്റ്.ജോസെഫ്സിൽ..

…അന്നവിടെ ജെസ്യുറ്റ് ഫാദെർസിന്റ്റെ കീഴിൽ ഒരു ബോർഡിംഗ് ഉണ്ട് ..അവിടെ ഞങ്ങള് 12 പേര് …അടുക്കും ചിട്ടയുമുള്ള ജീവിതം ..ആദ്യമൊക്കെ ഒരു തരിപ്പായിരുന്നു …കണ്ണൂര് വിട്ടു അത് വരെ പുറത്ത് പോയിട്ടില്ലായിരുന്നു ..അതിന്റ്റെയോക്കെയാവാം ..വൈകുന്നേരങ്ങളിലെ ഫുട്ബോള് കളി മാത്രമായിരുന്നു ഏക ആശ്വാസം  …രാവിലെ സൂര്യന് മുൻപേ എഴുന്നേക്കണം …ആദ്യമൊക്കെ വളരെ കഷപ്പെട്ടു …അവിടെയാണ് ഞാൻ ആദ്യായിട്ട് ഫുട്ബോൾ ഒരു ഗ്രൗണ്ടിൽ കളിക്കണത്‌….. നാട്ടിലൊക്കെ വയലിൽ ആണ് കളി

…അന്നൊക്കെ ഒരു ബൂട്ട് കട്ട്‌ പാന്റ്റ്സും.. ഇറുകിയ ഷർട്ടും ആയിരുന്നു വേഷം …പിന്നൊരു മാതിരി ചീകിയൊതുക്കാത്ത വലിയ തലയും ..അങ്ങനേ ഒരു കോലം ….ഞങ്ങളായിരുന്നു കണ്ടിന്യൂസ് ഇവാലുവേഷൻ സിസ്റ്റത്തിന്റ്റ്റെ  ആദ്യത്തെ ഇരകൾ ….അന്ന് പത്താം ക്ലാസ്സില് കഷ്ട്ടി ഫസ്റ്റ് ക്ലാസ്സ്‌ വാങ്ങിയാണ് പാസ്‌ ആയതു …മറ്റെല്ലാര്ക്കും 80 ,90 % മാർക്ക്‌ ഉണ്ടായിരുന്നു …സെൻറ്റ്.ജോസെഫ്സിനെ കുറിച്ചു കൂടുതലായി പിന്നൊരിക്കൽ പറയാം .

.അങ്ങനെ നീണ്ട 3 വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിൽ …ഇവിടടുത്ത് തന്നെ പ്ലസ്‌ 2വിനു ചേർന്നു ..മുഹമ്മദ്‌ കോയ സ്മാരക ഗവ.എച്ച്.എസ്.എസ്……..പ്ലസ്‌ 2 വിനു പഠിക്കുമ്പോ ഫസ്റ്റ് ഇയർ എക്സാമിനു ഫിസിക്സിൽ പൊട്ടി …(ആസ് എക്സ്പെക്റ്റെഡ്) ..പിന്നീട് റീ ടെസ്റ്റ്‌ എഴുതി പാസ്സായി …അല്ല, പാസ്സാക്കി വിട്ടു …ആദ്യമൊക്കെ സയന്സ് ഇഷ്ടമായിരുന്നു ..പ്ലസ്‌ 2 എത്തിയപ്പോ ഇത് നമ്മക്ക് ശെരിയാകൂലാന്നു പുടി കിട്ടി …എന്നാലും ഫിസിക്സിന് ജയിക്കണം ..കോപ്പി അടിക്കാൻ പണ്ടേ പേടിയാണ് ..ഫിസിക്സ്‌ കുത്തിയിരുന്നു പഠിച്ചു ..പരിശ്രമിച്ചാൽ എന്തും നടക്കുമെന്ന് റിസൾട്ട്‌ വന്നപ്പോ മനസ്സിലായി …ഫിസിക്സ്‌ ജയിച്ചു …പക്ഷെ ഫിസിക്സ്‌ കുത്തിയിരുന്നു പഠിക്കുന്നതിനിടയിൽ കെമിസ്ട്രിയും മാത്സും ഇംഗ്ലീഷും പഠിക്കാൻ മറന്നു … 3 എണ്ണവും പൊട്ടി …വീണ്ടും “ഗുദാ ഗവാ ” …

പിന്നീട് നമുക്ക് പടിപ്പു ശേരിയാവൂല്ലാന്നു കരുതി ആശാരിപ്പണിക്കിറങ്ങി  ..2 മാസം കൊണ്ട് നടു വേദന വന്നപ്പോ ആരോ പറഞ്ഞത് കേട്ടു പോളി റ്റെക്നിക്കിൽ ഒരു ആപ്പ്ലിക്കേഷൻ അയച്ചു ..എന്തോ„„ അവടെ ഒരു സീറ്റ്‌ ബാക്കി ഉണ്ടായി …അങ്ങനെ റ്റെക്സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ലോമക്ക് 3 കൊല്ലം ….അവിടെ ഒന്നാം വർഷം പഠിക്കുമ്പോ പൊട്ടിയ പ്ലസ്‌ ടു എഴുതിയെടുത്തു

.

വീണ്ടും ഞാൻ പഴയ പോലെയായി …ലക്ഷ്യബോധം തീരെയില്ല …കുറെ നല്ല സുഹൃത്തുക്കൾ ആ കാലഘട്ടം എനിക്ക് സമ്മാനിച്ചു …അത് മാത്രമായിരുന്നു അവിടന്ന് പടിയിറങ്ങുമ്പോ എന്റ്റെ സമ്പാദ്യം

…ചുരുക്കി പറഞ്ഞാൽ 10 കഴിഞ്ഞിട്ടുള്ള ഒരു 5 കൊല്ലം ഞാൻ ശെരിക്കും നശിപ്പിച്ചു കളഞ്ഞു …അതിനിടയിൽ അവടെ 2 കൊല്ലം ഫുട്ബോൾ ടീമിൽ കളിച്ചു .

അന്നൊക്കെ ഫുട്ബോൾ കളിക്കണം ,കോച്ചിങ്ങിന് പോണം എന്നൊക്കെ ഉണ്ടായിരുന്നു …പക്ഷെ ജീവിതത്തിൽ ഓട്ടക്കാലണയായതോണ്ട് വീണ്ടും കൂലിപ്പണിക്കിറങ്ങി ..അന്ന് വട്ടച്ചെലവിനും ഇന്ന് നിത്യച്ചെലവിനും

.


അങ്ങനെയിരിക്കെ ഞങ്ങള് കുറച്ചു പേര് തമിൾനാട്ടിൽ തിരുപ്പൂര് എന്നാ സ്ഥലത്ത് ജോലി നോക്കി പോയി ..അവടെ ഞങ്ങൾ 3 പേർക്ക് ജോലിയും കിട്ടി ,…ജൊലീന്നു പറഞ്ഞാൽ നല്ല 8ന്റ്റെ പണി .. 12 മണിക്കൂർ വർക്ക് 0_0 …ചിലപ്പോ അതൊരു ഫുൾ ഡേ വരെ നീളാം ..5500 ആണ് ശമ്പളം …നാട്ടിൽ ഒരു മാസം സുഖമായിട്ടു പത്ത് പതിനായിരം ഉറുപ്പിയ സമ്പാദിക്കാം …ഇതില് ചെലവൊക്കെ കഴിഞ്ഞു കയ്യിലാണെങ്കി 5ന്റ്റെ പൈസ കാണൂല …2 മാസത്തിനുള്ളിൽ അവിടന്ന് സ്കൂട്ടായി

…വീണ്ടും കൂലിപ്പണി തുടരാം എന്നിരിക്കെയാണ് അപ്രതീക്ഷിതമായി ഒരു കോൾ ..ഒരു റ്റെക്സ്റ്റൈൽ  ബയിംഗ് ഓഫീസിൽ നിന്നാണ് 2 പേരെ അവർക്ക് വേണമെന്ന് ..പോട്ട് പുല്ലെന്ന് പറഞ്ഞു വീണ്ടും വണ്ടി കയറി …അവിടെ തീർത്തും വ്യത്യസ്തമായൊരു അന്തരീക്ഷം …ആദ്യത്തെ അനുഭവം കൊണ്ടാവണം ഞാൻ മാത്രമേ പോയുള്ളൂ …പിന്നീടങ്ങോട്ട് സുഖം …പക്ഷെ കലികാലം വീണ്ടും വന്നു ..എന്റ്റെ ക്വാളിഫിക്കേഷൻറ്റെ പ്രശ്നം കൊണ്ടാണോ എന്തോ ഒരു കൊല്ലം കഴിഞ്ഞപ്പോ പല പ്രശ്നങ്ങളാൽ കമ്പനി പൂട്ടും എന്ന അവസ്ഥയിൽ ഞാനടക്കമുള്ള കുറച്ചു പേരെ താല്ക്കാലികമായി പുറത്താക്കി (നേരം ശരിയല്ല)  ..വീണ്ടും “ഗുദാ ഗവാ” .

.അതിനും മുൻപേ ഒരു ഡിഗ്രി എന്ന മോഹം ഉണ്ടായിരുന്നു ..പറ്റിയ സമയം ഇതാണ് …അങ്ങനെ കണ്ണൂർ യൂനിവെഴ്സിറ്റിയിൽ ഫാഷൻ ഡിസൈനിംഗ് ഡിഗ്രിക്ക് ചേർന്നു

….ക്ലാസ്സിൽ മൊത്തം 2 ബോയ്സും 16 ഗേൾസും മറ്റാവനാണെങ്കി ഒരു അമുൽ ബേബി അല്ലെങ്കി ഒരു ഭുജി ..അങ്ങനെ ഒന്ന് ഒരറ്റത്ത്  ….പിന്നെ അത് വരെ പെങ്കുട്ടികളോട് കൂടുതൽ ഇടപഴകാത്തതിന്റ്റെ ഒരു ചമ്മൽ വേറെ ……ഇപ്പൊ ഒരു വിധം എല്ലാം ശെരിയായി വരുന്നു …ഇനിയും ഒരൊന്നര കൊല്ലം കൂടി ഉണ്ട് …പ്രായം 24 ആകുന്നു …ഇനിയെന്ത് എന്നറിയില്ല …ഇത്രയും കൊണ്ടെത്തിച്ച്തിനു ദൈവത്തിനു നന്ദി ……(തുടരും )

Advertisements