വാസ്തു !

വർഷം 1982 … ചെന്നൈ പട്ടണം! സിനിമയുടെ പിന്നാലെ ചാൻസ് തേടി ഒട്ടേറെ പ്രതിഭകൾ ..ചിലർ അതിമോഹികൾ. അതിനിടയിലൂടെയാണ് പാപ്പിയുടെ എൻട്രി

പാപ്പി ഒരു 6 അടി 3 ഇഞ്ച് പൊക്കം വരും .. പക്ഷേ അഭിനയം വട്ടപ്പൂജ്യം..

അക്കാലത്ത് ആയോധനകലകളിലും ആഭ്യാസങ്ങളിലും സ്കില്ലുള്ള ചുരുക്കം ചില ആളുകളിലൊരാളാണ് മൂപ്പിലാൻ

..
കൊറച്ചു മൊരട്ടുത്തരവും അഭ്യാസവും ഘടാഘടിയൻ ശരീരവും മൂപ്പരെ ഒരു അര “ഗുണ്ട”യാക്കി മാറ്റി
അങ്ങനെയിരിക്കെ ഒരുത്തനെ കുത്തിയ കേസിൽ നാടുവിടാനൊരുങ്ങവെയാണ് “ചെന്നൈ” സെലക്ട് ചെയ്തത്

അതിനു വേറെയും കാരണമുണ്ട് .. അഞ്ചാം ക്ലാസ് വരെ തന്റെ ഉറ്റ സുഹൃത്തായിരുന്ന മമ്മദ് .. “ഡാൻസർ മമ്മദ്” അങ്ങനെ പറയണം .. എന്നാലേ കോയിക്കോട്കാര് പറയൂ “ഓ ഇമ്പളെ ഡിസ്കോ മമ്മദ്” .
അവിടെ സിനിമയിൽ പിന്നണി ഡാൻസറാണ് ..
അങ്ങനെ മമ്മദിനെ മുന്നിൽ നിർത്തിയാണ് പഹയൻ സിനിമയിൽ ഡ്യൂപ്പിന്റെ പണി ഒപ്പിച്ചത് .. ഇടയിൽ അല്പസ്വല്പം കൂലിത്തല്ലും ..

അങ്ങനെയിരിക്കെയാണ് .. 1987 ൽ ഏതോ തമിഴ് പടത്തിന് ഡ്യൂപ്പ് ചെയ്യുമ്പോ നടുതല്ലി വീണത്.. നടുവിന് പറ്റിയ ആഘാതം മൂപ്പർക്ക് ഓർക്കാപ്പുറത്തെ അടിയായി .. പിന്നീട് ഗുണ്ടാപ്പണി മാത്രം ..അതും ഭീഷണി മാത്രം .. അടിയില്ല! നടു ഉളുക്കും .. ഈ രഹസ്യം രണ്ട് പേർക്ക് മാത്രം സ്വന്തം..

90 ന്റെ അവസാനമാണ് പാപ്പി പിന്നീട് നാട്ടിൽ പോകുന്നത് ..
മമ്മദിന്റെ വീടിന്റെ പാലുകാച്ചലാണ് .. വന്നില്ലെങ്കിൽ കാച്ചില്ലാന്ന് മമ്മദ് കട്ടായം പറഞ്ഞു
ആകെയുള്ള സുഹൃത്താണ് .. നടുവിന്റെ രഹസ്യം അറിയാവുന്ന ഒരേയൊരാളും
ശരി പോയേക്കാം

പാപ്പി വെളുപ്പിന് നാലുമണിക്ക് കോഴിക്കോട് വണ്ടിയിറങ്ങി .. മമ്മദ് സ്വീകരിക്കാനെത്തി .. “ഇന്ന് വൈകീട്ടാണ് പാലുകാച്ചൽ .. നീ ഒരു നാലുമണിക്കെങ്കിലും എത്തണം ..” ഒന്നൂടെ ഓർമ്മിപ്പിച്ചു ..
“എന്നെ പെങ്ങടെ വീട്ടില് വിട്ടാൽ മതി” യെന്നായി പാപ്പി

ഒരു അംബാസഡർ കാറിൽ നേരെ വച്ചു പിടിച്ചു ..

കല്യാണം കഴിച്ചിട്ടില്ല .. പണ്ടേ സ്ത്രീ വിരോധിയാണ് ..
പാപ്പിയുടെ ഒരേയൊരു പെങ്ങളാണ്.. .മുറ്റത്ത് തന്നെ നിപ്പുണ്ട് .. പണ്ട് തന്റെ പൊന്നിന്റെ അരപവൻ മാലയും കൊണ്ട് കള്ളവണ്ടി കയറിയ ആങ്ങളയെ ഒരു ഒന്നൊന്നര നോക്കു കാണാൻ ..

സ്ത്രീകളോട് അധികം സംസാരിക്കാത്ത പാപ്പി .. മമ്മദിനോട്‌ റ്റാറ്റ പറയുന്നതിനിടയിൽ .. ബാഗിൽ നിന്ന് ഒരു 3 പവന്റെ മാല തന്റെ പെങ്ങടെ കയ്യിൽ വച്ചു കൊടുത്തു ..

എന്ത് പറഞ്ഞ് ഇയാളെ ഒഴിവാക്കാം എന്ന് സ്ക്രിപ്റ്റ് തയ്യാറാക്കിയ പെങ്ങൾ അത് നടുവെ കീറി കാറ്റിൽ പറത്തി

ഇച്ചായാ ഇത് കണ്ടോ എന്ന് പറഞ്ഞോണ്ട് അറയിലേക്കോടി ..
ദേണ്ടെ പുറത്തേക്ക് വരുന്നു പാപ്പിയുടെ പുന്നാര അളിയൻ ..
തച്ചൻ വർഗ്ഗീസ്
(തച്ചൻ അഥവാ ആശാരി)

അളിയനും പെങ്ങളും കൂടി സൂത്രത്തിൽ വീടു പൂട്ടി പോകാനിരുന്നതാണ്
അത് പാപ്പിക്ക് മനസിലായത് പുറത്തൊരു ടാക്സി വന്നപ്പഴാണ് ..
വർഗീസ് അടവു മാറ്റി .. അമ്മച്ചിക്ക് സുഖമില്ല .. ഞങ്ങളങ്ങോട്ട് പോകുവാണ് .. അളിയൻ ഇവിടിരുന്നോളൂ .. എന്നിട്ട് വീടിന്റെ താക്കോല് കൈമാറി ..
ഞങ്ങള് പോയേച്ചും വൈകീട്ട് ഇങ്ങെത്താം

പാപ്പിയൊന്നു മൂളി

എന്നിട്ട് നേരെ പെങ്ങള് കാട്ടിത്തന്ന ബെഡ് റൂമിലേക്ക് പോയി
ബാഗ് അവിടെ വച്ചു .. അരയിൽ തിരുകിയ പിച്ചാത്തിയും
കാറ് മൂന്നാമതും ഹോണടിച്ചു .. നേരാങ്ങളയുടെ ബാഗ് ഒന്നൂടെ നോക്കിത്തൂക്കി പെങ്ങളിറങ്ങി ..
പാപ്പി വീണ്ടും ഒറ്റയ്ക്കായി

ഒന്ന് മയങ്ങണം .. അതിന് മുമ്പ് ഒന്നു കുളിക്കണം .. നാട്ടിലെ വെള്ളത്തിൽ തമിഴ് മണം ഒന്നു കളയണം

ബാത്ത് റൂമിൽ കയറി .. കതക് കൊട്ടിയടച്ചു .. ബാത്ത് റൂമിന് വരെ നല്ല ഇരൂളിന്റെ തടിയാണ് .. മിടുക്കൻ ആശാരിയാണല്ലോ ..

നല്ല കൊത്തുപണികളും

കൊത്തുപണി തഴുകി ആസ്വദിച്ച് താഴേക്ക് വന്നപ്പോഴാണ് പാപ്പി ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത് .. ഡോറിന്റെ ഹാന്റിൽ കാണാനില്ല .. അവിടൊരു തുള മാത്രം ..
മേലെ കൊളുത്തുമില്ല ..

കൊറേശ്ശേ പണി പാളിയതായി മനസിലായി
പാപ്പിയുടെ തൂറാൻ മുട്ടലിന്റെ അളവ് കൂടി
ഭാഗ്യം .. അളിയൻ യൂറോപ്യൻ ക്ലോസറ്റ് ഒക്കെ സെറ്റപ്പാക്കിയിട്ടുണ്ട് .. നടുവിന് ചെറിയ റിലാക്സേഷൻ ആയി
ചെന്നൈയിൽ നിന്ന് ടാക്സ് അടക്കാതെ കയറ്റിയതൊക്കെ പാപ്പി അവിടെ എറക്കി
എന്നിട്ട് ഒരു കുളി പാസാക്കി

പാപ്പി ഒന്ന് ഡോറു തുറക്കാൻ ശ്രമിച്ചു .. ഡോറ് പാപ്പിയെ നോക്കി ചിരിച്ചു.. പാപ്പി ചവിട്ടി നോക്കി .. രക്ഷയില്ല ഇത് അകത്തോട്ട് തുറക്കുന്ന ഡോറാണ് .. ഡോറ് പിന്നേം ചിരിച്ചു ..

പാപ്പിക്ക് ദേഷ്യം വന്നു .. ഇത് പൊളിക്കാതെ നിവൃത്തിയില്ല .. ആഞ്ഞു ചവിട്ടി

പാപ്പി രണ്ട് പാപ്പിയുടെ ശക്തിയാർജിച്ചു .. നല്ല പുത്തൻ വിജാഗിരികളാണ് ഡോറുണ്ടോ അനങ്ങുന്നു ..
പാപ്പി ചവിട്ടിക്കോണ്ടിരുന്നു .. രണ്ട് പാപ്പി അര പാപ്പിയായി .. തളർന്നു .. ക്ലോസറ്റ് മലക്കെ തുറന്ന് പാപ്പി ചാരിയിരുന്നു ..

നേരം പുലർന്നു ..പാപ്പി തളർന്നുറങ്ങി
ഇടവക പള്ളിയിലെ 7 മണി കുർബാനയുടെ ബെല്ലടിച്ചു ..പാപ്പി ഞെട്ടിയെണീറ്റു
എന്നിട്ട് തന്നെ ഇവിടേക്ക് വിളിച്ചു വരുത്തിയ തന്റെ ഉറ്റ ചങ്ങായിയെ മനസ്സിൽ തമിഴിൽ നാല് തെറിവിളിച്ചു
എന്നിട്ട് മനസ്തപിച്ചു ..

ഛേ!

ഒരു ഒമ്പതു മണിയായപ്പോ .. ഒന്നൂടെ ഡോറ് പൊളിക്കാൻ ശ്രമം നടന്നു
നടു ഉളുക്കി ..പാപ്പി വിയർത്തു കുളിച്ചു .. “തമിഴ് മണ”മൊക്കെ നല്ലോണം പോയി ….

സമയം ഒന്നായി രണ്ടായി .. പാപ്പി അങ്ങില്ലാണ്ടായി

പാപ്പി പിന്നേം റെസ്റ്റെടുത്തു .. ഇടയ്ക്കിടെ കാപ്പാത്തുങ്കോ” ന്ന് വെന്റിലേഷൻ നോക്കി അടഞ്ഞ ശബ്ദത്തിൽ അലറുന്നുണ്ട്

പാപ്പി കരയാൻ തുടങ്ങി താൻ “ഗുണ്ട”യാണെന്ന കാര്യം പാപ്പി മെല്ലെ മറന്നു തുടങ്ങി ..

അതല്ലേലും പ്ലംബറുടെ വീട്ടിലെ പ്ലംബിഗും ആശാരിയുടെ വീട്ടിലെ മരപ്പണിയും ഇങ്ങനൊക്കെയാണല്ലോന്നുള്ള യാഥാർത്ഥ്യം പാപ്പി മനസ്സിലാക്കി

പാപ്പി വീണ്ടും തളർന്നുറങ്ങി …
സ്വപ്നം കണ്ടു .. സ്വപ്നത്തിൽ അളിയന്റെ മോന്തക്ക് oപ്പേന്ന് ഒന്ന് പൊട്ടിച്ചു ..പാപ്പി ഞെട്ടിയുണ്ടർന്നു..

ബാത്ത് റൂമിന്റെ ഡോർ ചവിട്ടിത്തുറന്ന് കൊണ്ട് അളിയൻ നിൽക്കുന്നു ..പാപ്പി താഴോട്ട് നോക്കി അടിയിലൊന്നുമില്ല .. ആകെയുള്ള തോർത്തെടുത്താണ് ഇളകിയ നടു കെട്ടിവച്ചത്.. അളിയൻ തന്റെ ഉടുമുണ്ട് ഊരിയെറിഞ്ഞു കൊടുത്തുകൊണ്ട് കണ്ടം വഴി ഓടി ..

പാപ്പി മുറിയിലേക്ക് നടന്നു .. കണ്ടാൽ ഇപ്പോ ഗുണ്ടയാണ്ടെന്ന് പറയില്ല ..
പാപ്പി റൂമിലേക്ക് പോകുന്നതിനിടയിൽ ക്ലോക്കിലേക്ക് നോക്കി ..

8 മണി ..

തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു ..
ഒരു മൂന്നു എവറടി ബാറ്ററിയുടെ വെളിച്ചമുള്ള ടോർച്ച് നല്കി പെങ്ങള് ആങ്ങളയെ യാത്രയാക്കി ..

മമ്മദിന്റെ വീട്ടിൽ നിശബ്ദത മാത്രം .. പുറത്തെങ്ങും ആരുമില്ല .. പുറത്ത് ചാരുകസേരയിൽ മമ്മദ് കിടക്കുന്നു…

പടച്ചോനെ ഞാനില്ലാഞ്ഞിട്ട് പാല് കാച്ചാതിരുന്നു കാണുവോ

പാപ്പിയെ മമ്മദ് ചിരിച്ചു കൊണ്ട് അകത്തേക്ക് ആനയിച്ചു ..

“നീയുറങ്ങിപ്പോയോ ..”

ഉം ”

എന്ന് മൂളി സംഭാഷണം നിർത്തി ..

വീടൊക്കെ ചുറ്റി കണ്ടു
ഭക്ഷണം കഴിച്ചു ..അരിപ്പത്തിരി മുതൽ കോയി ബിരിയാണി വരെ … ഹോ…

കൈ കഴുകാനായി വാഷ് ബേസിൻ നോക്കി .. ദേ അവിടെ ബാത്ത് റൂമിനടുത്താണ് ..

ഭാഗ്യം, അടുത്തല്ലേ ! ഉള്ളിലല്ലല്ലോ

പാപ്പി പറഞ്ഞു എനിക്കൊന്നുറങ്ങണം ഞാനിറങ്ങുവാണ് .. രാവിലെ ഇങ്ങ് വരാം .. പാപ്പി മമ്മദിനെ പുറത്തേക്ക് പതുക്കെ വിളിച്ചു ..

“ഏയ് അതൊന്നും വേണ്ടടാ നീ വന്നത് തന്നെ സന്തോഷം ”

അതല്ല .. ഞാൻ ഒരു ഉപദേശം തരാൻ പോകുവാണ്.. എന്നിട്ട് ചെവിയിൽ എന്തോ മന്ത്രിച്ചു .. എന്നിട്ട് നടന്നു ..

മമ്മദ് ഒരു മിനിറ്റ് തരിപ്പിനു ശേഷം ഉള്ളിലേക്കോടി .. ബാത്ത് റൂം നോക്കി ..

ശരിയാണ് മാറ്റിക്കളയാം

എന്നാലും ഇവനിതെപ്പോ വാസ്തുവൊക്കെ പഠിച്ചു?

കുറച്ച് കഴിഞ്ഞ് … പാപ്പിയുടെ വീട്ടീന്ന് ” കാപ്പാത്തുങ്കോ നിലവിളി വീണ്ടും കേട്ടു ..
ഇത്തവണ അളിയനാണ് .. പാപ്പി ആരോടും പറയാതെ രാത്രി തന്നെ വണ്ടി കേറി ..പാപ്പിയുടെ വരവിനു തെളിവായി ആ ഒടിഞ്ഞ ടോർച്ചും ചിതറിത്തെറിച്ച എവറെഡി ബാറ്ററിയും ഒരു 3 പവന്റെ മാലയും മാത്രം..

പിന്നൊരു തലേക്കെട്ടും അളിയന്..

ശുഭം!

Advertisements

ഒരു മതേതര ക്രിസ്മസ്

ഇതൊരു സാധാരണ ഡയറി കുറിപ്പല്ല ..പിന്നെന്താ വിശേഷിച്ച് ? അങ്ങനെ ചോദിക്കരുത് …വായിക്ക്‌

നീണ്ട രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് പോകുവാണ്…നല്ല തണുപ്പുള്ള രാത്രി .. കോയമ്പത്തൂർ എത്തി.. പുതിയ ഫ്ളൈ ഓവർ ഒക്കെ നന്നായിട്ടുണ്ട് ..എനിക്ക് നന്നായിട്ട് പനിയും ഉണ്ട് …വല്ലതും കഴിക്കണം ..SPS ട്രാവൽസിലാണ് ബസ് ബുക്കെയ്തത് ..അതിനടുത്ത് ഒരു നല്ല ഹോട്ടൽ ഇല്ല ..ദൂരെ ഒരു നുറുങ്ങ് വെട്ടത്തിൽ ഒരു തട്ടുകട കാണാം ..പോയി കഴിക്കണോ..പനിയും ചർധിലും വയറിളക്കവും കൂടിയാ യാ ജോറാവും ..വൻ തിരക്കാണ് ..നല്ല കച്ചവട സാധ്യത ഉള്ള സ്ഥലം ..രണ്ട് ചെറുപ്പക്കാർ രണ്ട് പേരും കാണാൻ ഒരു 25-30 വയസ്സ് തോന്നിക്കും ..നല്ല തകർത്ത കച്ചവടം ..എന്നെ നോക്കി !.. നോട്ടത്തിലുണ്ടായിരുന്നു “വേണമെങ്കിൽ പെട്ടെന്ന് പറയണം”ന്ന് .. ചേട്ടാ രണ്ട് ദോശ എന്ന് പറഞ്ഞ് വിക്ടറി symbol കാട്ടി …കാലിൽ എന്തോ ഘടിപ്പിച്ച മട്ടിൽ വെളിച്ചപ്പാടിന്റെ കണക്കെ മൂപ്പരിങ്ങനെ ഒരു താളത്തിൽ ആടിക്കൊണ്ടിരിക്കുന്നു ഇടയ്ക്ക് കണ്ണ് ചുറ്റും ഒന്നോടിക്കും ..ഓർഡർ എടുക്കുന്നതാണ് …പിന്നെ ദോശക്കല്ലിൽ ചൂലെടുത്ത് വൃത്തിയാക്കി .. ആ ചൂല് കണ്ടിട്ട് ദോശക്കല്ല് വൃത്തികേടാക്കിയ തായാണ് തോന്നിയത്..2 മിനിറ്റ് ദോശ റെഡി ..ഒരു ഓംലെറ്റ് കൂടെ കഴിച്ച് തിരിച്ച് നടന്നു..അടുത്തുള്ള ബേക്കറിയിൽ കയറി ഒരു ബോട്ടിൽ വെള്ളം വാങ്ങി..പത്ത് മണിയായി ബസിൽ കയറി എന്റെ സീറ്റിൽ കേറിയിരുന്ന് പുറത്തേക്ക് നോക്കിയിരുന്നു..തല പുറത്തേക്കിട്ട് നോക്കി . യെസ്..അത്യാവശ്യം പുറത്തേക്ക് തുപ്പാൻ പറ്റും ..നല്ല ജലദോഷവും കഫക്കെട്ടും ഉണ്ടേ..നേരത്തേ പറഞ്ഞ പനിയുടെ ഉപഭോക്താക്കൾ..ചുമയാണെങ്കി പറയേം വേണ്ട…

അങ്ങനെ ബസ് ഞങ്ങളേം കൊണ്ട് നീങ്ങുകയാണ് സൂർത്തുക്കളെ ..അടുത്ത ജംഗ്ഷൻ എത്തിയപ്പോ എന്റെ അടുത്ത സീറ്റിൽ ആളെത്തി..എന്നോട് എവിടേക്കാണ് ന്നു ചോദിച്ചു.. കണ്ണൂരേക്കാണ് ചേട്ടാ … ദേ അടുത്ത ചോദ്യം ..കോഴിക്കോട് എത്തുമ്പോൾ ഒന്ന് വിളിക്കാമോ ..? 

“അതിന് ഞാൻ നിങ്ങളെ ഒറക്കില്ലല്ലോ ചേട്ടാ” എന്നു ആത്മഗതം പറഞ്ഞ് ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി… എന്നിട്ട് ചുമയങ്ങ് തുടങ്ങി …ഇടക്കിടെ ചേട്ടൻ ഉണർന്ന് കൊണ്ടേയിരുന്നു ..

“മിണ്ടാതിരിയെടാ പട്ടി” എന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം …എപ്പഴോ ഞാൻ ഉറങ്ങിപ്പോയി ..ഞെട്ടിയപ്പോ ചേട്ടനെ കാണുന്നില്ല ..തലശേരി എത്തിയിരിക്കുന്നു. ചില ചായക്കടകൾ തുറന്നിരിക്കുന്നു ..ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ .നമ്മടെ നാടിനെ പോലെ നമ്മടെ നാട് മാത്രേ ഉള്ളൂ..എന്നാലും ചേട്ടൻ കോഴിക്കോട് തന്നെ ഇറങ്ങി കാണുവോ?..പാവം

കണ്ണൂർ ബസ് സ്റ്റാന്റിൽ എത്തി ..നേരെ കംഫർട്ട് സ്റ്റേഷനിൽ പോയി കംഫർട്ട് ആയി..ഒരു ലൈറ്റ് ചായ കുടിച്ചു..പനിയുടെ ചെറിയ കയ്പ്പുണ്ട് ..സാരില്ല, ചൂട് ആണ് ചായയുടെ ഒരു ഹൈലൈറ്റ് ..അതുണ്ട് നല്ലോണം..

നേരെ നാട്ടിലേക്കുള്ള ബസ് പിടിച്ചു..വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോ ചിന്തിച്ചു..എല്ലാം പഴയ പോലെ …ഒരു മാറ്റവുമില്ല…
“രണ്ട് മാസം കൊണ്ട് എന്ത് ഉണ്ടയുണ്ടാവാനാണ്”
ഞാനേതോ ഗൾഫ് കാരനേപോലെ ചിന്തിച്ച് പോയി ..അയ്യേ …

അമ്മേ എന്താ കഴിക്കാൻ.?
“ദോശയും ചമ്മന്തിയും”

വെരി ഗുഡ് …വന്ന ബസിന് തന്നെ തിരിച്ച് പോയാലോന്ന് തോന്നിപ്പോയി ..

പുട്ട് ഉണ്ടാക്കിക്കൂടായിരുന്നോ നിങ്ങക്ക്‌??

ബാഗ് ഇറക്കി വെച്ചിട്ട് ഫ്രണ്ടിന്റെ വീട്ടിൽ പോയി ..അവിടെ ഇഡ്ഡലിയും സാമ്പാറും …എന്നാലും സാരില്ല ചെറിയ relaxation ഉണ്ട് …നല്ലോണം കഴിച്ചു …

പിന്നെ കൊറേ വീട്ടിൽ കേറിയിറങ്ങി..എല്ലാരെയും കണ്ട് കുശാന്വേഷണം നടത്തി …സന്ധ്യയായി…എത്ര പെട്ടെന്നാണ് ദിവസം പോന്നത്.. ചുമ്മാ ഒരുത്തന്റെ കൂടെ കറങ്ങാനിറങ്ങി …നല്ല ഫീൽ ഇൗ തണുപ്പത്ത് ഒരു ട്രൗസർ ഒരു t shirt മാത്രം ധരിച്ച് .. ബൈക്കിന്റെ പുറകിൽ ..നല്ല പനിയും..അടിപൊളി ആണ്..@#*+₹

ഒരു 8 കിലോമീറ്റർ ഉണ്ട് അവന്റെ വീട്ടിലേക്ക്…വീട്ടിലെത്തിയപ്പോൾ ഒരു കരോൾ സംഘം ..സാന്താക്ലോസ്, ഫ്രണ്ടിനെ കണ്ടപ്പോ മുഖം മൂടി മാറ്റി…”ഞമ്മളെ ടീമാണ് ചേട്ടാ” ന്നു അവനോട് പറയുന്നുണ്ട് .അവനെ എനിക്ക് പരിചയപ്പെടുത്തി “ഇത് അയ്യപ്പൻ ..കാളിയുടെ മകനാണ് ..കാളി അവിടെ അടുത്തുള്ള സ്ത്രീയാണ് .ഒരു പരോപകാരി ..കുടിയൻ നാണുവിന്റെ ചെണ്ട …

കരോൾ സംഘം പോയി …”ഡേയ് കുഞ്ഞാ എന്തിനാ നിങ്ങള് കരോൾ നടത്തുന്നത്?”

ബാറ്റും ബോളും വങ്ങാനായിരിക്കും …

ഞങ്ങളും പണ്ടങ്ങനെയാണ് …ക്രിസ്മസ് ഞങ്ങൾ കുട്ടികൾക്ക് നല്ല സീസൺ ആണ് ..

അതോണ്ട് തന്നെ ക്രിസ്മസ് ഓണം പോലെ ഒരു മതേതര ആഘോഷമാണ് …എല്ലാരും ഹാപ്പി ആണ് ..

എല്ലാരും ഹാപ്പി ആവണം അതാണ് എല്ലാ ആഘോഷങ്ങളുടെയും ഒരിത് …

അപ്പോ എല്ലാവർക്കും എന്റെ
ഹാപ്പി ക്രിസ്മസ്& ഹാപ്പി ന്യൂ ഇയർ… 

 പിന്നെ എഴുതാം സമയമില്ല ..പള്ളിയിൽ പോണം… എന്നാലേ കുർബാന കഴിഞ്ഞ് കുപ്പി പൊട്ടിക്കാൻ പറ്റൂ ..

തുടരും ….

Thaepp thaepped thaepped …

….രാത്രി ഒരു 11 മണിയായി കാണും ..ആരോ ഞരങ്ങി മൂളുന്ന ശബ്ദം …തിരിഞ്ഞ് നോക്കിയാലും കാണാൻ പറ്റില്ല ..അമ്മാതിരി ഇരുട്ടാണ് ചെറിയ മഴയും ..ഇതേവിടെയാണെന്ന് പോലും നിശ്ചയമില്ല ..തപ്പിത്തടഞ്ഞ് നടക്കുന്നതിനിടയിൽ മെല്ലെ ഒരു പിൻവിളി ..ഒരു പെൺ വിളി യാണ് . തിരിഞ്ഞ് നോക്കി ചോദിച്ചു …ആരാ എന്താ ന്നൊ ക്കെ .. നിലാവിന്റെ നാട്ടീ ന്നാണ് പോലും …. “എന്നിട്ട് മൊത്തം ഇരുട്ടാണല്ലോ ..”  …. “ഇന്ന് അമാവാസിയാണ്”

.. ” ഞമ്മളെ കറത്ത വാവ് ” 

പേരെന്താ ?

പേരില്ല 

ഓഹോ …

എന്തിനാ വന്നത് ?

എനിക്ക് പുറം ലോകം കാണണം 

..ഈ ഇരുട്ട് മാറിയിട്ട് കാണിച്ച് തരാം …

അത് പറ്റില്ല ..ഞാൻ പുലർച്ചെ 4 മണിക്ക് പോവും .. 

അപ്പോ പിന്നെ എപ്പഴാ നിന്നെയൊന്ന് കാണുക ?

ഇന്നേക്ക് പതിനാലാം നാൾ എന്നെ കാണാം .

അത് ശെരി അപ്പോ പൗർണമിക്ക്‌ .

ഹും … ” അവളൊന്നു മൂളി …  

നാളെ വരുവോ ? 

മറുഭാഗത്ത് അനക്കമില്ല … ഓ ..4 മണി കഴിഞ്ഞ് …

എന്നാലും ഇത് എന്നാ കോപ്പിലെ ഏർപ്പാടാണ് ..

നാളെ വിശദമായി ചോദിക്കണം … കാണാൻ സുന്ദരി ആയിരിക്കുമോ ? എത്ര വയസ്സ് ഉണ്ടാവും ? എന്തെങ്കിലും ആവട്ടെ …

അതിരാവിലെ എണീറ്റ് ഒന്ന് രണ്ട് തവണ ഇന്റർനെറ്റ് വഴി ചന്ദ്രനിൽ പോയി 

..മൈര്  .. മെൻറലായോ …

അത് വിട്ടേക്കാം .. സ്വപ്നം കണ്ടതായിരിക്കും

..രാത്രി ഒരു പതിനൊന്നു മണിയായികാണും ..”കേടന്നോ” ?

“ഓ വന്നോ ..ഇന്നെന്താ നേരത്തേ ?”

“ചുമ്മാ ”

അവളുടെ ശബ്ദത്തിന് വല്ലാത്ത വശ്യത .. കൊറേ നേരം അങ്ങനെ സംസാരിച്ചിരുന്നു …4മണി വരെ…

പിറ്റേന്നും തുടർന്നു….

അങ്ങനെ ദിവസം കുറച്ച് കഴിഞ്ഞപ്പോ പ്രണയം പിടി മുറുക്കി ..അവൾക്ക് ഞാനും എനിക്ക് അവളും ഇല്ലാതെ പറ്റില്ലെന്നായി..നേരിട്ട് കാണാതെ പ്രണയമോ ..അതങ്ങനെയാണ് ..കണ്ണും മൂക്കുമില്ലല്ലോ 

ദിവസങ്ങൾ പിന്നിട്ടു..പതിമൂന്നാം നാൾ .. 

 പുകമറയിൽ അവളെ കാണാം ..സുന്ദരിയാണ് ..നാളെ നേരിട്ട് കുറച്ചൂടെ വ്യക്തതയിൽ  കാണാമല്ലോ .. പതിനാലാം നാൾ രാവിലെ പെട്ടെന്ന് രാത്രി ആയാ മതിയെന്നായി.  ഉച്ചയായി .. ഒന്ന് ചെറുതായി മയങ്ങി … ആരോ വിളിക്കുന്നു .. ഫോൺ ബെല്ലടിച്ചു … “ഹലോ .ആരാ ?

“ഞാനാണ്”

ഇത് അവളല്ലേ… ഉച്ചയായല്ലെ ഉള്ളൂ ..കാണാൻ അവൾക്കും കൊതിയായിക്കാണും.. 

എപ്പോ വരും ”

ഞാൻ വരില്ല ചേട്ടാ..എനിക്കെന്തോ ഇത് ശരിയായി തോന്നുന്നില്ല ..ഞാൻ ഇനി വരില്ല…

ഇന്ന് രാത്രി നേരിട്ട് കണ്ടിട്ട് പോയ്ക്കൂടെ ? എന്ന് ചോദിക്കണം ന്നുണ്ട് ….വേണ്ട ! മനസ്സ് കല്ലാക്കി .. “ശരി” എന്ന് മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു..! 

പകച്ചുപോയ യൗവനം….

അന്നാ കട്ടിളപ്പടിയിൽ തലതല്ലി വീണതും
കൈകുത്തി എണീറ്റതും
ഇന്നിവിടെ വീഴാതെ വീണിട്ടു
മന്തം വിട്ട് നിൽക്കണതും

അന്നറിവില്ലാത്തൊരു ബാല്യത്തിൽ
കൈ കൊട്ടി ചിരിച്ചതും
ഇന്നിപ്പോ എല്ലാമറിഞ്ഞിട്ടു
മെന്തെന്നറിയാതെ നിന്നതും

അന്ന് ചോറുരുട്ടി വെച്ചുകാട്ടിയതു
തട്ടിമാറ്റി ഓടിയതും
ഇന്നിപ്പോ ഉരുട്ടിയുരുട്ടി കേറ്റിയിട്ടു
മാർത്തിയോടിരിക്കുന്നതും

അന്ന് വലുതാകാൻ കൊതിച്ചതും
ഇന്ന് ചെറുതാകാൻ കൊതിച്ചതും
ഞാൻ തന്നെയാണല്ലോന്നോർത്ത്
വലിയ ഞാൻ
വീണ്ടും ചെറുതാവുന്നു…

image

“ബാങ്കളൂർ ഡയറി”

കൊറച്ച് കാലമായിട്ടുളള ആഗ്രഹമായിരുന്നു “ബാംഗളൂർ” അത് തീർന്ന് കിട്ടി… ആൾക്കാരൊക്കെ പറയണ പോലെ ബാംഗളൂർ വലിയ ഉണ്ടയൊന്നുമല്ല…ആരെന്ത് പറഞ്ഞാലും മ്മടെ നാട് കയിഞ്ഞിട്ടേ ഉളളു ഇതൊക്കെ..
സുഹൃത്തിന്റെ ഇന്റ്റഗ്രേറ്റഡ് പി എച്ച് ഡി എന്റ്റ്രൻസ് എക്സാം സംബന്ധിച്ചുളള യാത്രയായിരുന്നു..
പഴയങ്ങാടീന്ന് ബസ് ഒക്കെ ബുക്ക് ചെയ്ത് വ്യാഴാഴ്ച്ച വൈകീട്ട് പുറപ്പെടുമ്പോ …ബാങ്കളൂർ തേങ്ങ്യാണ് മാങ്ങ്യാണ് എന്നൊക്കെ കരുതി ബസിൽ കേറി ഹെഡ്സെറ്റും ചെവിട്ടിൽ കുത്തിക്കേറ്റി ഇരിപ്പുറപ്പിച്ചു ..ബസിൽ ജയസൂര്യയുടെ “ലാൽ ബഹാദൂർ ശാസ്ത്രി” കളിക്കുന്നുണ്ടായിരുന്നു… ഇതിനും മാത്രം എന്താ ഞങ്ങളീ ട്രാവൽസ്കാരോട് ചെയ്തത്??
പിന്നൊന്നും ചിന്തിച്ചില്ല കൊറച്ച് കടലയും തിന്ന് വെളേളാം കുടിച്ചു ചെവിയിൽ പാട്ടു കുത്തിക്കേറ്റി.. സീറ്റിന്റെ ഗിയർ ഫോർത്തിലിട്ട് ചാരി കെടന്നു….മൈസൂരെത്തിയപ്പോ ഒന്നു പെടുക്കാനും ചായ കുടിക്കാനും ബസ് സൈഡാക്കി..നല്ല തണുപ്പുണ്ടായിരുന്നു…വേഗം വന്ന് അടുത്ത ഉറക്കത്തിനു തയ്യാറായി.. ബാങ്കളൂർ മാർക്കറ്റ് റോഡ് എത്തിയപ്പഴാ ഞെട്ടിയത്…
“ഐവാ …ബാങ്കളൂർ .. വാട്ട് എ റോക്കിങ്ങ് സിറ്റി…!!!”
പുല്ല്.. വരണ്ടായിരുന്നു…
ചിലയിടത്ത് ഓട്ടോക്കാർ ഞങ്ങളെ മാടി വിളിക്കുന്നു ..ഹിന്ദിയിൽ എവിടെയാ പോകണ്ടേന്ന് ചോദിക്കുന്നു..ചിലർ ആരോ ഏൽപ്പിച്ചതു പോലെ കൈ പിടിച്ചു കൊണ്ടുപോയേക്കുമോ ,എന്നു തോന്നിപ്പോവും …
ഒടുവിൽ ഒരു ബസ് സ്റ്റാൻഡിൽ എത്തി അവിടെ കോറച്ച് സമയം അലഞ്ഞു തിരിഞ്ഞു.. രണ്ടുമൂന്നു എലികളും പരക്കം പായുന്നുണ്ടായിരുന്നു…അവറ്റകളും ബാങ്കളൂരിൽ ആദ്യായിട്ടായിരിക്കണം…

അവസാനം ഒരു തമിഴനാണു പറഞ്ഞത് …ഉങ്ക ബസ് ഇങ്കെ വറമാട്ടേ’ന്ന് ..അങ്ങനെ അന്ത പക്കം പോയി ഉളള ഹിന്ദിയും ഇംഗ്ലീഷും കൊണ്ട് തെണ്ടി നടന്ന് ഞങ്ങക്ക് പോകാനുളള ബസ് കിട്ടി..ഒരു “ഡേ പാസ്സ്” വാങ്ങി യാത്ര തുടർന്നു.. അടുത്ത് ഇരിക്കുന്നവനോട് “ITI GATE” എന്ന് ഞാൻ രണ്ട് വട്ടം പറഞ്ഞു …അവനെന്തോ ചോദിച്ചു ..ഞാൻ പറഞ്ഞത് അവനും അവൻ പറഞ്ഞത് എനിക്കും മനസ്സിലായില്ലെന്ന് രണ്ടാൾക്കും മനസ്സിലായി… അങ്ങനെ ഞങ്ങടെ സ്റ്റോപ്പ് എത്തിയപ്പോ ഉറപ്പിക്കാൻ വേണ്ടി ഒരാളോട് ഉളള അരമുറി കന്നട കാച്ചി … “ഇദെ ഐ റ്റി ഐ ഗേറ്റ് ആ?”
“ആ എറങ്ങിക്കോ ഇതെന്നെ “ന്നു മറുപടി വന്നു … ഞാനാ മല്ലു അണ്ണനെ ദയനീയമായി നോക്കി … ഒരു ചമ്മിയ ചിരി കൊടുത്തു
അവിടെ സുഹൃത്ത് കാത്തു നിപ്പുണ്ടായിരുന്നു..കയ്യിലുണ്ടായിരുന്ന വെളളം കൊണ്ട് മുഖം കഴുകി ഒന്ന് ശ്വാസം വിട്ടു.. ഹോ…!!
നേരേ അവന്റെ റൂമിലെത്തി ഒരു കുളി പാസാക്കി ..ചെറ്യ ചുവയുണ്ടെങ്കിലും വെളളം വല്യ വൃത്തികേടില്ല…സമയം എട്ട് മണി കഴിഞ്ഞു …എക്സാം എഴുതാൻ വന്നവനു തെരക്കൊന്നും കാണുന്നില്ല ..ഒരു മാതിരി സ്കൂളു തുറന്ന ദിവസം തന്നെ പോകാനുളള ആ ഒരു മടി ഉണ്ടോന്നൊരു സംശയം…കുറച്ചൊന്ന് മന്ദത
തോന്നിയെങ്കിലും ഒരു വിധം കെട്ടിയെറങ്ങി….
ഇപ്പോ പേടി കുറഞ്ഞു,ബാങ്കളൂരുകാരൻ കൂടെയുണ്ട്…ബസ് പാസ് ഉളളതോണ്ട് ഒരുവിധം ലോക്കൽ ബസിലൊന്നും ടിക്കറ്റ് വേണ്ട…പിന്നെ ഒരാശ്വാസം നല്ല അടക്കോം ഒതുക്കോമില്ലാത്ത തരുണീമണികളാണ്..ആഹാ ..!!!
കറങ്ങിത്തിരിഞ്ഞ് ഒടുവിൽ എക്സാം സെന്റർ എത്തി… അതിന്റെ ഉളളിലേക്ക് അവനെ മാത്രം കടത്തി വിട്ടു.. വളരെ ലേറ്റ് ആയി എന്നറിയിച്ചു കൊണ്ട് വയറു ഗൂളു ഗുളു ആകാൻ തുടങ്ങി..വെശപ്പ് മാറ്റാൻ അടുത്തുളള കടയിൽ പോയി…മറ്റവനെ മദ്ധ്യസ്തനാക്കി കഴിക്കാൻ പൊങ്കൽ ഉണ്ടെന്ന് മനസ്സിലാക്കി. പൊങ്കലു തന്നെ ഓർഡർ ചെയ്തു..
..അവനു വേണ്ടാന്ന്
..ങേ??? വല്ല എടങ്ങേറും?? “അല്ല വേണ്ടാഞ്ഞിട്ടാ”ന്ന് പറഞ്ഞെങ്കിലും ഒരു ഉൾക്കിടിലം… പിന്നെ തമിഴ് നാട്ടിൽ ആയിരുന്നാപ്പോ അണ്ണൻ എവളോ പൊങ്കൽ സാപ്പ്ട്ട്ർക്ക് …ഇതൈ സാപ്പ്ടമാട്ടോമാ… പൊങ്കൽ വന്നു … ഇതെന്ത് പൊങ്കൽടെ??? മൊത്തം വെളളം കേറി നാശകോശമായ ഒരു ഐറ്റം.. സാമ്പാറുമില്ല….ചതിച്ചോ.,? പണി കിട്ട്വോ?? ഹാ പോട്ടെ വിശപ്പടങ്ങട്ടെ …നടുക്കണ്ടം തിന്നണമ്ന്നല്ലെ വെപ്പ്..!! അതൊരു വിധത്തിൽ കുത്തിക്കേറ്റി…പിന്നെ കുറച്ച് കഴിഞ്ഞപ്പോഴേക്കും എക്സാമിനു പോയവൻ തിരിച്ച് വന്നു … ഒന്നര മണിക്ക് റിസൾട്ട് വരുമെന്ന്…!! പാസ്സ് ആകുമെന്ന് യാതൊരു പ്രതീക്ഷയും ആ മുഖത്ത് ഞാൻ കണ്ടില്ല…അല്ല ആൺകുട്ടികൾ പൊതുവെ അങ്ങനെയാണ് ..അവനൊരു നീല കളർ ടോക്കൺ കാണിച്ചിട്ട് “എനിക്കിവിടെ ലഞ്ച് ഉണ്ട്”ന്ന് പറഞ്ഞു… ഇവന്റെ കൂടെ ഏത് മുടിഞ്ഞ നേരത്താണോ എറങ്ങിത്തിരിച്ചത്?? വീണ്ടും പോസ്റ്റ് ആയി…!!! ആളു പോയി മൃഷ്ടാനം വെട്ടിവിഴുങ്ങി വന്നു…ഞങ്ങളെ കാമ്പസിന്റെ ഉളളിലേക്ക് ക്ഷണിച്ചു… രാവിലെ കുറേ നോർത്ത് ഇൻഡ്യൻ സുന്ദരികളെ കണ്ടിരുന്നു ..അതു കൊണ്ട് തൽക്കാലം വയറു നിറക്കാതെ മനസ്സ് നിറക്കാന്നു കരുതി …ഇടതു കാലു വച്ച് കേറി…. ഒരു കാടു പോലെ സുന്ദരമായിരിക്കുന്നു ഉളളു മുഴുവൻ….അതിനിടയിൽ മോക്ഷം കിട്ടാതെ അഹല്യമാർ ഫോട്ടോയ്ക്ക് പോസ് കൊടുത്ത് നിൽക്കുന്നു…എല്ലാരും പരമാവധി മുഖത്ത് വാരി പുരട്ടി ഹലാക്കാക്കിയിട്ടുണ്ട്..മൊത്തത്തിൽ കൊളളാം ഒരു കൃത്രിമ മൊഞ്ചൊക്കെയിണ്ട്…ഞങ്ങളും കുറേയേറെ ഫോട്ടോയെടുത്തു….2 മണി കഴിഞ്ഞിട്ടും റിസൾട്ട് വന്നില്ല…വിശപ്പ് വന്നു…!! ക്ഷമ നശിച്ചു….ഒടുവിൽ വന്നപ്പോഴേക്കും മുടിഞ്ഞ തെരക്ക് …തരുണീ മണികളുടെ ഇടയിലൂടെ തിക്കി തിരക്കിക്കേറി… FAILED… വേഗം പോകാനുളള പുറപ്പാടായി…ഒരു മലയാളി പെൺകുട്ടി ഞങ്ങളെ നോക്കി ചിരിക്കുന്നു… ഞാൻ ചോദിചപ്പോ അതിനും കിട്ടിയില്ലാന്ന് പറഞ്ഞു… “ഭാഗ്യം” ഞമ്മടെ ചെക്കൻ ഒറ്റക്കായില്ല… തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തിയപ്പോ ഒരു മലയാളിയുടെ കട …ഒരു കുപ്പി തണുത്ത വെളളം വാങ്ങിക്കുടിച്ചു… പിന്നെ റൂമിനു താഴെ എത്തുന്നത് വരെ ഒരു ആന്തലായിരുന്നു…അവ്ടെ ഒരു ഹോട്ടലിൽ കേറി ഒരോ മസാല ദോശ തട്ടിക്കേറ്റി… രണ്ടു കുസ്ക്കയും പാർസൽ വാങ്ങി റൂമിലെത്തി …നെക്സ്റ്റ് മിനിറ്റിൽ കുസ്ക്കയും കാലി… പിന്നെ ഒന്നു മയങ്ങി…. 8 മണി ആയപ്പോ ഡിന്നറിനു വിളിച്ചു …ചോറും കോഴിക്കറിയും ഉണ്ടാക്കിയിട്ടുണ്ട്…പകുതി മയക്കത്തിൽ പോയി കഴിച്ചു ..വീണ്ടും കിടന്നു…!! അതിരാവിലെ എണീറ്റു മുന്തിരി വളളികൾ പൂത്തോ തളിർത്തോ എന്നു നോക്കാൻ അവിടെ ഒരു ചെടി പോലുമില്ലാത്തോണ്ട്…പോയി മൂത്രമൊഴിച്ച് വീണ്ടും കെടന്നു…ഒന്നൂടെ മയങ്ങി എണീറ്റപ്പോഴേക്കും സമയം പോയി..ഉടനെ കുളി പാസാക്കി…രാവിലെ “പ്രേമം” കാണാൻ പോകണം…നല്ല റിവ്യൂ ആയതോണ്ട് നാട്ടിൽ ടിക്കറ്റ് കിട്ടില്ലാന്ന് ഉറപ്പായി…
കുളിച്ചു വന്നപ്പോഴേക്കും മറ്റ് രണ്ട് പേരും കൂടി കോഴിക്കറി ഒന്നൂടെ വരട്ടി വെച്ചിട്ടുണ്ടായിരുന്നു..ഞാൻ പോയി ഒരു പാക്കറ്റ് ബ്രെഡ് വാങ്ങി വന്നപ്പോഴേക്കുംഅവനും കുളിച്ചു റെഡിയായി..ബാക്കിയുണ്ടായിരുന്ന കോഴിക്കറിയെ ബ്രെഡിൽ കേറ്റി വയറ്റിലാക്കി..ബാങ്കളൂരുകാരനോട് യാത്ര പറഞ്ഞിറങ്ങി..അവൻ പറഞ്ഞ പ്രകാരം നമ്പർ നോക്കി ബസിൽ കയറി “ഡേ പാസ്” എടുത്തു “ശിവജി നഗർ നു യെഷ്തു ദൂര ഇദെ” എന്നൊരാളോട് ചോദിച്ചു.. അത് കഴിഞ്ഞെന്ന് അയാളു പറഞ്ഞപ്പോ മനസിലായില്ലെങ്കിലും അയാക്കടെ മുഖം കണ്ടപ്പോ മനസിലായി… ഒടുവിൽ മജെസ്റ്റിക് എത്തി… അവ്ടെ നിന്ന് ശിവജി നഗർ ഹോഗുന്ന ബസ് തപ്പിപ്പിടിച്ചു…സങ്കീത് തീയറ്റർ എത്തിയപ്പോഴേക്കും സമയം അഞ്ച് മിനിറ്റ് വൈകി…ആളു കുറവായിരുന്നതോണ്ട് ടിക്കറ്റ് കിട്ടി…നല്ല പടം…!!! ഒരു കെട്ട ബർഗറും തിന്ന് പടം കണ്ട് തീർത്തു…അവിടന്നിറങ്ങി നേരെ KSRTC SUPER DELUXഇൽ രണ്ട് സീറ്റ് ബുക് ചെയ്ത് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ കാണാനിറങ്ങി… വൈകീട്ട് ഒരു നാലര മണിയോടെ അവിടെയെത്തി…ആൾക്കാരൊക്കെ വന്നു തുടങ്ങിയതേയുളളൂ… ഒരു കാര്യം പറയാണ്ട് വയ്യ… “ഇവിടെ സദാചാര പോലീസില്ല….ചുംബനസമരക്കാരും” എല്ലാവരും അവരവരുടെ സ്വകാര്യതയിൽ സന്തുഷ്ട്ടരാണ്….സ്വല്പം അതിരു കടന്നു എന്നു തോന്നിക്കുന്ന പ്രകടനങ്ങളൊന്നും കണ്ടില്ല…“ഞങ്ങളു ജീവിച്ചു പോയ്ക്കോട്ടെ” എന്നു പല കമിതാക്കളും ഞങ്ങളെ നോക്കി പറയുന്നുണ്ടായിരിക്കണം..ചിലരൊന്നും ഞങ്ങളെ മൈൻഡ് ചെയ്തില്ല…അതാ നല്ലത്…!! സൂര്യനസ്തമിക്കുന്നതിനു മുൻപ് പരമാവധി പടം പിടിച്ചു…വേഗം സ്‍‌‍‌‍ഥലം വിടണം…രാത്രി ആൾക്കാർ എത്തരക്കാരാണെന്നറിയില്ല…ബസ് സ്റ്റോപ്പിൽ പോയി മജെസ്റ്റിക് വെച്ചുപിടിച്ചു …അവ്ട്ന്നു സാറ്റലൈറ്റ്…അതെങ്ങനെയാണു സാറ്റലൈറ്റ് എന്ന് പേരു വന്നത്..ആവോ…ആരോടും ചോദിച്ചില്ല…9.30 നു ബസ് എത്തും …അതിനു മുമ്പ് പോയി അത്താഴം കഴിച്ചു…! ഉറങ്ങണം വീട്ടിലെത്തണം ….ബസ് എത്തി.. സീറ്റിൽ കേറി ഇരുന്ന് ഹെഡ്സെറ്റ് കുത്തിക്കേറ്റി പുറത്തേക്ക് നോക്കിയിരുന്നു….വന്നിറങ്ങിയതിനേക്കാൾ വൃത്തിയുളളതാണ് ഈ സ്‍‌‍‌‍ഥലം …ആദ്യം വന്നപ്പോ കണ്ട എലികളെയും കാണാനില്ല ..ഇവിടെ സ്ഥിരതാമസമാക്കികാണണം…ബസ് വിട്ടു… ഒഴിഞ്ഞ ബാങ്കളൂരിന്റെ തെരുവിലേക്ക് നോക്കി തൽക്കാലത്തേക്ക് യാത്ര പറഞ്ഞു..

image

image

image

image

image

image

ഒരു മഴക്കാലത്തിന്റെ ഓർമയ്ക്ക്..

image

മാട്ടൂൽ-മടക്കര പാലത്തിനു മേലെ ഇന്നലെ ഫോട്ടോ എടുക്കാൻ ഫ്രീക്കന്മാരെ കണ്ടില്ല…ചൂണ്ടക്കാരും സായാഹ്ന സവാരിക്കാരും എത്തിയില്ല…ഇന്നലെ മഴയുണ്ടായിരുന്നു…മഴ പേടിയല്ല …ആർക്കും നനയാൻ താല്പര്യമില്ല….വർഷം തുടങ്ങി..ഇനി ഈ പാലം ശൂന്യമായിരിക്കണം.. “ഞാനൊന്നു കുളിക്കട്ടെ ..നീയും വിട്ടോളീ..” എന്ന് സാക്ഷാൽ മടക്കര പാലം എന്നോട് പറഞ്ഞോ എന്തോ?? …നല്ലൊരു മഴക്കാലം നേർന്നു കൊണ്ട് ഞാനും നടന്നു….

“Struggle”

image

Give me a reason to smile,
Give me a reason to laugh,
If there is no reason to give…,
Give me a reason to die
Give me a chance to fly,
Give me a chance to shine,
If there is no chance to give..,
Give me a chance to die
Give me something to cheer,
Give me something to remember,
If there is nothing to give…,
Give me something to die